23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 17, 2024
December 17, 2024
December 17, 2024
December 13, 2024
December 13, 2024
December 9, 2024
December 8, 2024
December 8, 2024
December 7, 2024

ഉക്രെയ്നില്‍ നടത്തുന്ന ആക്രമണം കരുതിക്കൂട്ടിയുള്ള കൊലപാതകം; സെലന്‍സ്‌കി

Janayugom Webdesk
കീവ്
March 7, 2022 3:25 pm

ഉക്രെയ്നില്‍ റഷ്യ നടത്തുന്ന സൈനിക ആക്രമണം കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്ന് ഉക്രെയ്ൻ പ്രസിഡന്റ് വ്ളാദിമര്‍ സെലന്‍സ്‌കി. തങ്ങളുടെ രാജ്യത്ത് നടത്തിയ അതിക്രമത്തില്‍ ഉത്തരവാദികളായ ഒരാളെപ്പോലും വെറുതെ വിടില്ലെന്നും, എല്ലാവരെയും ശിക്ഷിക്കുമെന്നും സെലന്‍സ്‌കി പറഞ്ഞു.

യുദ്ധത്തില്‍ സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇത് മറക്കില്ല. ഒരിക്കലും പൊറുക്കാനാവില്ലെന്നും സെലന്‍സ്‌കി പറഞ്ഞു. ഇപ്പോള്‍ നടക്കുന്നത് കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്നും, റഷ്യ ഷെല്ലാക്രമണം രൂക്ഷമാക്കിയതിന് പിന്നാലെ നടത്തിയ പ്രസ്താവനയില്‍ ഉക്രെയ്ൻ പ്രസിഡന്റ് പറഞ്ഞു.

ഉക്രെയ്ൻ നഗരങ്ങളില്‍ കര‑വ്യോമ- കടല്‍ മാര്‍ഗങ്ങളിലൂടെയുള്ള ആക്രമണം റഷ്യ ശക്തമാക്കിയിരിക്കുകയാണ്. ഉക്രെയ്നിലെ സാധാരണക്കാര്‍ക്ക് നേരെ റഷ്യ ബോധപൂര്‍വം ആക്രമണം നടത്തുന്നുവെന്നാണ് വിശ്വസനീയമായ റിപ്പോര്‍ട്ടുകളെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു.

eng­lish summary;The attack in Ukraine was a pre­med­i­tat­ed murder

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.