കെ റെയില്‍ പദ്ധതിക്കെതിരെ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരുടെ ദല്‍ഹിയലെ പ്രതിഷേധത്തിന് പിന്നാലെ പ്രതികരണവുമായി ഡിവൈഎഫ്ഐ അഖിലന്ത്യാ പ്രസിഡന്റ് എഎ റഹീം കേരളം തുലഞ്ഞു പോട്ടെ എന്നാണ് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ഭാവമെന്നും എഎ റഹീംകുറ്റപ്പെടുത്തി
നമ്മുടെ സംസ്ഥാനത്തിന്റെ വികസനത്തിനും പുരോഗതിക്കുമായി പ്രവര്‍ത്തിക്കാനുള്ള ബാധ്യത കേരളത്തില്‍ നിന്നുള്ള എല്ലാ എംപിമാര്‍ക്കുമുണ്ട്. കോണ്‍ഗ്രസ് പ്രതിനിധികള്‍ അത് നിര്‍വഹിക്കുന്നില്ല എന്ന് മാത്രമല്ല, ദല്‍ഹിയിലും കേരളത്തിനെതിരായ സമരത്തിലാണവരെന്നും റഹീം പറഞ്ഞു.കഴിഞ്ഞ ദിവസങ്ങളില്‍ പാര്‍ലമെന്റിനുള്ളിലും, ഇന്ന് സഭയ്ക്ക് പുറത്തും കണ്ടത് ആവര്‍ത്തിക്കാന്‍ പാടില്ലാത്ത രാഷ്ട്രീയ നാടകമാണ്.
കേരളത്തിന് വേണ്ടി ഒരക്ഷരം ഉരിയാടാന്‍ കോണ്‍ഗ്രസിനും ബിജെപിക്കും കഴിയുന്നില്ല. സംസ്ഥാന വികസനത്തിനെതിരെ അവരുടെ ശബ്ദം ഉയരുന്നു.കേന്ദ്രമന്ത്രി വി മുരളീധരന്‍ ദല്‍ഹിയിലെ കേരളാ വിരുദ്ധ അംബാസഡറെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും റഹീം പറഞ്ഞു.കെ സുധാകരന്‍ ഡല്‍ഹിക്ക് പോകുന്നത് തന്നെ കോണ്‍ഗ്രസ് ഗ്രൂപ്പ് പ്രശ്‌നം പരിഹരിക്കാനും,പാര്‍ലമെന്റില്‍ കേരളത്തിനെതിരെ സംസാരിക്കാനുമാണ്.
ഇത് ആദ്യത്തേത് അല്ല. ദേശീയ പാതാ വികസനം, കീഴാറ്റൂര്‍ ബൈപ്പാസ് തുടങ്ങി വിവിധ വികസന പ്രവര്‍ത്തനങ്ങളെ തുരങ്കം വയ്ക്കാന്‍ കോണ്‍ഗ്രസ് ബിജെപി ഐക്യം ദല്‍ഹിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.ഗെയ്ല്‍ പദ്ധതി മുടക്കാന്‍ കോണ്‍ഗ്രസ് പരമാവധി ശ്രമിച്ചു.കേരള വികസനത്തിനായി താന്‍ ഇക്കാലയളവില്‍ നടത്തിയ ഇടപെടലുകളോ,പ്രവര്‍ത്തനനങ്ങളോ വിശദീകരിക്കാന്‍ കേന്ദ്രമന്ത്രി വി. മുരളീധരന് കഴിയുമോ
കേരളത്തിന്റെ വികസനത്തിനും ആവശ്യങ്ങള്‍ക്കുമായി എപ്പോഴെങ്കിലും പാര്‍ലമെന്ററില്‍ ഏതെങ്കിലും യുഡിഎഫ് എംപിമാര്‍ മിണ്ടിയിട്ടുണ്ടോ.ജനം ഇതെല്ലാം കാണുന്നുണ്ട്.കോണ്‍ഗ്രസ് ബിജെപി അവിശുദ്ധ രാഷ്ട്രീയ സഖ്യത്തെ കേരളം ഒറ്റക്കെട്ടായി നേരിടണം, എറഹീം കുട്ടിച്ചേര്‍ത്തു.
English Summary:The attitude of the Congress and the BJP is that Kerala is doomed: AA Rahim
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.