3 March 2026, Tuesday

Related news

February 25, 2026
February 25, 2026
February 16, 2026
February 10, 2026
February 6, 2026
January 8, 2026
January 1, 2026
December 16, 2025
December 15, 2025
December 14, 2025

‘ഇതാണ് എന്റെ ജീവിതം’ ഇപിയുടെ ആത്മകഥ നവംബർ മൂന്നിന് പ്രകാശനം ചെയ്യും

Janayugom Webdesk
കണ്ണൂർ
October 12, 2025 11:05 am

സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്റെ ആത്മകഥ ‘ഇതാണ് എന്റെ ജീവിതം’ നവംബർ മൂന്നിന് പുറത്തിറങ്ങും. കണ്ണൂരിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പുസ്തകം പ്രകാശനം ചെയ്യും. മാതൃഭൂമി ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. നേരത്തെ ‘കട്ടൻ ചായയും പരിപ്പുവടയും’ എന്ന പേരില്‍ ആത്മ കഥ പുറത്തിറങ്ങുന്നു എന്ന് വാര്‍ത്തകള്‍ വരുകയും ഇ പി ജയരാജൻ നിഷേധിച്ചിക്കുകയും ചെയ്തിരുന്നു. തന്റെ അനുമതിയോടെയല്ല ഈ പുസ്തകം പ്രസിദ്ധീകരിക്കാൻ ഡിസി ബുക്സ് തയാറാക്കിയത് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇപിയുടെ ആത്മകഥയുടേതെന്ന പേരിൽ നേരത്തെ ഡിസി ബുക്സ് കവർചിത്രം പുറത്തുവിട്ടത് വലിയ വിവാദമായിരുന്നു. തന്റെ ആത്മകഥയിലേത് എന്ന് പറഞ്ഞ് പ്രചരിച്ച വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഇ പി പറഞ്ഞിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.