
ലോകാവസാനം വരെ ബാബറി മസ്ജിദ് ഇനിയൊരിക്കലും പുനർനിർമ്മിക്കപ്പെടില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബാരാബങ്കിയിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ന്യായവിധി നാളിൽ മസ്ജിദ് പുനർനിർമ്മിക്കപ്പെടുമെന്ന് സ്വപ്നം കാണുന്നവർ കാത്തിരുന്ന് നശിക്കുമെന്നും അത്തരമൊരു ദിവസം ഒരിക്കലും വരില്ലെന്നും അദ്ദേഹം പരിഹസിച്ചു. രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട ബിജെപിയുടെ ഉറച്ച നിലപാട് അദ്ദേഹം പ്രസംഗത്തിൽ ആവർത്തിച്ചു. ‘രാം ലല്ലയ്ക്കായി ഞങ്ങൾ വരുമെന്നും അതേ സ്ഥാനത്ത് തന്നെ ക്ഷേത്രം നിർമ്മിക്കുമെന്നും ഞങ്ങൾ പറഞ്ഞിരുന്നു, അത് പൂർത്തിയാക്കി. ഇതിൽ ഇനി ആർക്കെങ്കിലും സംശയമുണ്ടോ?’ എന്നും അദ്ദേഹം ചോദിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.