19 May 2024, Sunday

Related news

May 18, 2024
May 18, 2024
May 13, 2024
May 13, 2024
May 12, 2024
May 12, 2024
May 10, 2024
May 6, 2024
May 5, 2024
May 5, 2024

കേരളത്തിന് വമ്പന്‍ വിജയത്തുടക്കം; മേഘാലയയ്ക്കെതിരെ ഇന്നിങ്‌സിനും 166 റണ്‍സിനും ജയം

Janayugom Webdesk
രാജ്കോട്ട്
February 19, 2022 9:43 pm

രഞ്ജി ട്രോഫിയില്‍ കേരളത്തിന് കൂറ്റന്‍ വിജയത്തുടക്കം. മേഘാലയയ്ക്കെതിരെ ഇന്നിങ്‌സിനും 166 റണ്‍സിനുമാണ് കേരളം വിജയം സ്വന്തമാക്കിയത്. കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ ഒമ്പതിന് 505നെതിരെ മേഘാലയയുടെ ഇന്നിങ്‌സ് 148ന് അവസാനിച്ചു. പിന്നാലെ ഫോളോഓണ്‍ ചെയ്ത മേഘാലയ 191ന് പുറത്തായി.

357 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ മേഘാലയയുടെ തുടക്കം തന്നെ പാളിച്ചയോടെയായിരുന്നു. അക്കൗണ്ട് തുറക്കും മുമ്പ് അവര്‍ക്ക് ഓപ്പണര്‍ കിഷനെ നഷ്ടപ്പെട്ടു. പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരാന്‍ മേഘാലയയ്ക്ക് കഴിഞ്ഞില്ല. 75 റണ്‍സെടുത്ത സി ജി ഖുറാനയും 55 റണ്‍സെടുത്ത ദിപ്പുവും മാത്രമാണ് പിടിച്ചുനിന്നത്. ശേഷിക്കുന്നവരെല്ലാം ബാറ്റിങ് മറന്നു.

കേരളത്തിനായി ബേസില്‍ തമ്പി നാല് വിക്കറ്റെടുത്തു. ജലജ് സക്‌സേന മൂന്നും ഏദന്‍ ആപ്പിള്‍ ടോം രണ്ടും മനു കൃഷ്ണന്‍ ഒരു വിക്കറ്റുമെടുത്തു. ആദ്യ ഇന്നിങ്‌സില്‍ നാല് വിക്കറ്റെടുത്തിരുന്ന അരങ്ങേറ്റക്കാരന്‍ ഏദന്‍ രണ്ടിന്നിങ്‌സിലുമായി ആറു വിക്കറ്റ് വീഴ്ത്തി.

നേരത്തെ, പി രാഹുല്‍ (147), രോഹന്‍ കുന്നുമ്മല്‍ (107), വത്സല്‍ ഗോവിന്ദ് (106) എന്നിവരുടെ സെഞ്ചുറിയാണ് കേരളത്തെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. സച്ചിന്‍ ബേബി (56) മികച്ച പ്രകടനം പുറത്തെടുത്തു. ഖുരാന, ആര്യന്‍ എന്നിവര്‍ മേഘാലയയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീതം നേടി.

eng­lish sum­ma­ry; The begin­ning of a great vic­to­ry for Kerala

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.