ഉത്തർപ്രദേശിന്റെ അതിർത്തി ജില്ലകളിൽ സ്ഥിതി ചെയ്യുന്ന, അംഗീകരിക്കപ്പെടാത്ത മദ്രസകളുടെ വരുമാന സ്രോതസ്സുകൾ അന്വേഷിക്കാൻ ഉത്തർപ്രദേശ് സർക്കാർ പദ്ധതിയിടുന്നു. നേരത്തെ യുപി സർക്കാർ നടത്തിയ സർവേയിൽ ഭൂരിഭാഗം അതിർത്തി മദ്രസകളും ‘സകാത്ത്’ (സംഭാവന), തങ്ങളുടെ വരുമാന മാർഗമായി പ്രഖ്യാപിച്ചിട്ടുണ്ട്. അതിർത്തിയിലെ അംഗീകൃതമല്ലാത്ത 1500ലധികം മദ്രസകൾക്ക് ഈ സകാത്ത് എവിടെ നിന്നാണ് ലഭിക്കുന്നതെന്ന് സര്‍ക്കാര്‍ അന്വേഷിക്കും.
പ്രത്യേകിച്ചും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന യുപിയിലെ ജില്ലകളിലെ അംഗീകൃതമല്ലാത്ത മദ്രസകളിലെ വരുമാന സ്രോതസ് സംബന്ധിച്ച അന്വേഷണം നടത്തുമെന്നും വിവരങ്ങള്‍ വ്യക്തമാക്കുന്നു. ഇതിനായി മദ്രസകളെ സംബന്ധിച്ച് സർവേ നടത്തിയതായി യോഗി സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ സഹമന്ത്രി ഡാനിഷ് ആസാദ് അൻസാരി പറഞ്ഞു.
ഇതിന്റെ ഭാഗമായി മദ്രസകളുടെ പാഠ്യപദ്ധതി, മദ്രസകളുടെ അടിസ്ഥാന സൗകര്യങ്ങള്‍, മദ്രസകളുടെ വരുമാന സ്രോതസ്സ് സംബന്ധിച്ച വിവരങ്ങൾ എന്നിവയെക്കുറിച്ചും സര്‍വേ നടത്തി. സിദ്ധാർത്ഥനഗർ, ബൽറാംപൂർ, ലഖിംപൂർ ഖേരി, മഹാരാജ്ഗഞ്ച്, ബഹ്റൈച്ച്, ശ്രാവസ്തി എന്നീ ജില്ലകളിലെ മദ്രസകളും സര്‍വേയ്ക്ക് വിധേയമാക്കും. ഈ മദ്രസകളിൽ എവിടെ നിന്നാണ് സകാത്ത് ലഭിക്കുന്നതെന്ന് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് വിവിധ മദ്രസകളിലായി 7.64 ലക്ഷത്തിലധികം കുട്ടികൾ പഠിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
English Summary: The BJP government plans to investigate the source of the madrassas
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.