10 January 2025, Friday
KSFE Galaxy Chits Banner 2

Related news

January 10, 2025
January 10, 2025
January 8, 2025
January 7, 2025
January 7, 2025
January 7, 2025
January 7, 2025
January 7, 2025
January 6, 2025
January 5, 2025

തൊടുപുഴയില്‍ കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി

Janayugom Webdesk
തൊടുപുഴ
December 28, 2022 6:33 pm

ഇടുക്കി തൊടുപുഴയിലെ പുഴയില്‍ കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി. ഇടവെട്ടി തോട്ടക്കരയില്‍ (ചീങ്കല്ലേല്‍) കെ.ആര്‍.നാരായണന്‍ നായരുടെ (89) മൃതദേഹമാണ് കണ്ടെത്തിയത്. റിട്ട കെഎസ്ആര്‍ടിസി ഡ്രൈവറായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപത്തെ കടവില്‍ നിന്നും തൊടുപുഴയാറ്റില്‍ നാരായണന്‍നായരെ കാണാതാകുന്നത്.

ബന്ധുക്കള്‍ നടത്തിയ പരിശോധനയില്‍ ക്ഷേത്രക്കടവില്‍ നിന്നും വസ്ത്രങ്ങളും മൊബൈല്‍ ഫോണു കണ്ടെടുത്തു. തുടര്‍ന്ന് പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിക്കുകയായിരുന്നു. ഇന്നലെ രാവിലെ സ്‌കൂബാ ടീം നടത്തിയ തെരച്ചിലില്‍ വെങ്ങല്ലൂര്‍ ഭാഗത്തു നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പില്‍. ഭാര്യ പൊന്നമ്മ വളയനാല്‍ കുടുംബാംഗം. മക്കള്‍: രാജി, മനോജ്, പരേതനായ വിനോദ്. മരുമക്കള്‍ സുദര്‍ശന്‍, പ്രസീത.

Eng­lish Summary;The body of a miss­ing elder­ly man was found in the riv­er in Thodupuzha

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.