26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 20, 2024
November 19, 2024
October 11, 2024
October 11, 2024
October 10, 2024
October 9, 2024
October 1, 2024
September 13, 2024
September 11, 2024
September 10, 2024

പന്ത്രണ്ട് വര്‍ഷം മുമ്പ് കാണാതായ യുവതിയുടെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ എന്ന് സംശയം; പരിശോധന നടത്തുന്നു

Janayugom Webdesk
പാങ്ങോട്
June 8, 2023 2:05 pm

പന്ത്രണ്ട് വര്‍ഷം മുമ്പ് കാണാതായ യുവതിയുടെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ എന്ന് സംശയം. ബന്ധുകളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സെപ്റ്റിക്ക് ടാങ്ക് പരിശോധിക്കുന്നു. പാങ്ങോട് സി ഐ യുടെ നേതൃത്വത്തിലാണ് പരിശോധന.പാങ്ങോട് പഴവിള സ്വദേശി ഷാമിലെയാണ് 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായത്. ഒരു വര്‍ഷം മുമ്പ് ഷാമിലയുടെ മകള്‍ പാങ്ങോട് പൊലീസില്‍ പരാതി നല്‍കിയിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ശ്യാമിലയെ ബന്ധു കൊലപ്പെടുത്തിയ ശേഷം സെപ്റ്റിക് ടാങ്കിൽ തള്ളിയെന്ന സൂചനയെ തുടർന്നാണ് പരിശോധന. എന്നാൽ പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ല. തുടരന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. ആറ് മാസം മുൻപ് പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ സെപ്റ്റിക് ടാങ്കിലാണ് പരിശോധന നടത്തിയത്. മലപ്പുറത്ത് ഹോം നേഴ്സായി ജോലി ചെയ്യുന്നതിനിടെയാണ് ശ്യാമിലയെ കാണാതാകുന്നത്.

eng­lish summary;The body of the woman who dis­ap­peared twelve years ago is sus­pect­ed to be in the sep­tic tank; Test­ing is done

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.