27 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 26, 2024
December 25, 2024
December 25, 2024
December 25, 2024
December 24, 2024
December 24, 2024
December 23, 2024
December 22, 2024
December 22, 2024
December 21, 2024

സഹോദരന്‍ ശകാരിച്ചു; മനംനൊന്ത് രണ്ട് പെണ്‍കുട്ടികള്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു

Janayugom Webdesk
ബറേലി
August 23, 2022 5:11 pm

ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തു. ബറേലി ജില്ലയിലെ ഗ്രാമത്തിലാണ് സഹോദരന്‍ ശകാരിച്ചത് പെണ്‍കുട്ടികള്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ഇന്നലെയാണ് സംഭവം നടന്നത്. ബന്ധുക്കളായ 15ഉം 16ഉം വയസുള്ള പെണ്‍കുട്ടികള്‍ അയൽ ഗ്രാമത്തിലെ ഒരു കടയിൽ നിന്ന് വിഷം വാങ്ങി കഴിക്കുകയായിരുന്നു. 

വീട്ടിൽ വന്ന് ഇത് കഴിക്കുന്നതിന് മുമ്പ്, അവർ ഇക്കാര്യം കുടുംബാംഗങ്ങളെ അറിയിച്ചിരുന്നതായി ബറേലി പൊലീസ് സൂപ്രണ്ട് രാജ്കുമാർ അഗർവാൾ പറഞ്ഞു. സംഭവം അറിഞ്ഞയുടൻ വീട്ടുകാർ ഇവരെ ആശുപത്രിയിലെത്തിച്ചു. പെൺകുട്ടികളിൽ ഒരാൾ ആശുപത്രില്‍ എത്തും മുന്‍പ് തന്നെ മരിക്കുകയും മറ്റൊരാൾ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് മരിക്കുകയും ചെയ്തു. പ്രദേശത്തെ തഹസിൽദാർ ആശുപത്രിയിൽ എത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. അവർ വിഷം കഴിച്ചതായി സമ്മതിച്ചുവെന്ന് എസ്പി അറിയിച്ചു.

Eng­lish Summary:The broth­er scold­ed; two girls com­mit­ted sui­cide by con­sum­ing poison
You may also like this video

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.