ജമ്മു കശ്‍മീർ അതിർത്തിയിൽ വീണ്ടും ഡ്രോൺ സാന്നിധ്യം. അതിർത്തിയിൽ കനാചക് മേഖലയിൽ രണ്ടു തവണ പ്രത്യക്ഷപ്പെട്ട ഡ്രോൺ അതിർത്തി സുരക്ഷാസേന വെടിവച്ചിട്ടു. ടിഫിൻ ബോക്സുകളിൽ സ്ഫോടകവസ്തുക്കൾ ഘടിപ്പിച്ച നിലയിലായിരുന്നു ഡ്രോൺ. സ്ഫോടകവസ്തുക്കൾ പിന്നീട് നിർവീര്യമാക്കി.
ജമ്മു കശ്മീരിലെ കത്വയിൽ പാക്ക് അതിർത്തി കടന്ന് എത്തിയ ഡ്രോൺ കഴിഞ്ഞയാഴ്ച പൊലീസ് വെടിവച്ചിട്ടിരുന്നു. ആയുധങ്ങളുമായി എത്തിയ ഡ്രോണാണ് അന്നും വെടിവച്ചിട്ടത്. അന്താരാഷ്ട്ര അതിർത്തി കടന്ന് കത്വയിലെ താളി ഹരിയ ചാക്ക് മേഖലയിലാണ് ഡ്രോൺ എത്തിയത്. ഇതേതുടർന്ന് മേഖലയിലേക്ക് അന്വേഷണ സംഘത്തെ അയച്ചിരുന്നു.
സൈന്യം പരിശോധന കടുപ്പിച്ചതോടെ ജമ്മു കശ്മീരിൽ ഭീകരർ ആയുധങ്ങളെത്തിക്കാൻ പുതിയ രീതികൾ അവലംബിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അതിർത്തി കടന്ന് സുരക്ഷിതമായി ആയുധങ്ങൾ കൊണ്ടുവരാൻ ഡ്രോണുകൾ ഉപയോഗിക്കാൻ സാധ്യത ഉണ്ട് എന്ന് രഹസ്യ വിവരമുള്ളതിനാൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. അതിർത്തിയിൽ ഡ്രോൺവേധ സംവിധാനം ശക്തമാക്കാനുള്ള നീക്കത്തിലാണ് സൈന്യവും പൊലീസും.
English summary;The BSF shot down a drone carrying explosives in Jammu and Kashmir
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.