19 May 2024, Sunday

കോഴികളെ അജ്ഞാതജീവി കടിച്ചുകൊന്നു

Janayugom Webdesk
അഞ്ചൽ
April 12, 2022 9:46 pm

വീട്ടിൽ വളർത്തുന്ന രണ്ട് ഗിനി കോഴികളെ അജ്ഞാതജീവി കടിച്ചുകൊന്നു. ചണ്ണപ്പേട്ട പള്ളിത്തേരി സെബി ഭവനിൽ റോയിയുടെ ഗിനിക്കോഴികളെയാണ് കഴിഞ്ഞ രാത്രി കടിച്ചു കൊന്നത്. കൂട്ടിലിട്ടിരുന്ന കോഴിയെ കൂട് തകർത്തു കൊല്ലുകയായിരുന്നു. കൂടിന് സമീപം അജ്ഞാത ജീവിയുടെ കാൽപ്പാടുകൾ പതിഞ്ഞിട്ടുണ്ടെന്നും അധികൃതർ പരിശോധന നടത്തണമെന്നും റോയി ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.