23 January 2026, Friday

Related news

June 2, 2025
May 28, 2025
November 21, 2024
November 3, 2024
September 17, 2024
June 5, 2024
March 31, 2024
March 6, 2024
March 5, 2024
February 8, 2024

ഭരണനിര്‍വഹണത്തിന്റെ ഗുണം ആദ്യംഅറിയേണ്ടത് ജനങ്ങളെന്ന് മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
December 7, 2023 12:31 pm

ഭരണനിര്‍വഹണത്തിന്റെ ഗുണം ആദ്യം അറിയേണ്ടത് ജനങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷത്തിന്റെ ബഹിഷ്കരണം നിലനില്‍ക്കുമ്പോഴും പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തില്‍ നിന്നടക്കം എത്തിയ ക്ഷണിതാക്കള്‍ സദസിന്റെ പങ്കാളിത്തംമികച്ചതാക്കി മാറ്റിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

എറണാകുളം ജില്ലയിലെ ആദ്യ ദിന പ്രഭാതയോഗത്തില്‍ മൂന്നു നിയമസഭ മണ്ഡലങ്ങളിള്‍ നിന്നുള്ള അതിഥികളാണ് യോഗത്തില്‍ പങ്കെടുത്തത്നവകേരള സദസിന്റെ എറണാകുളം ജില്ലയിലെ ആദ്യ ദിനത്തിലെ പ്രഭാതയോഗം വേറിട്ടതായി മാറി. മത ‑സാമുദായിക – രാഷ്ടിയ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ നിരവധി പേര്‍ വേദിയെ സമ്പന്നമാക്കി. അങ്കമാലി, ആലുവ മണ്ഡലങ്ങള്‍ക്കൊപ്പം പ്രതിപക്ഷ നേതാവിന്റെ മണ്ഡലമായ പറവൂരില്‍ നിന്നടക്കം മികച്ച പങ്കാളിത്തം പ്രകടമായ പ്രഭാത യോഗ സദസിനെ മുഖ്യമന്ത്രി പ്രശംസിക്കുകയും ചെയ്തു. ഒപ്പം ഭരണ നിര്‍വഹണത്തിന്റെ രുചി ആദ്യം അറിയേണ്ടത് ജനങ്ങള്‍ ആണെന്ന് പറഞ്ഞ മുഖ്യമന്ത്രി,

പ്രതിപക്ഷത്തിന്റെ ബഹിഷ്‌കരണത്തെ ഒരിക്കല്‍ കൂടി വിമര്‍ശിച്ചു. അതിഥികള്‍ ഉന്നയിച്ച വിഷയങ്ങള്‍ അനുഭാവ പൂര്‍വ്വം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി. ആവശ്യങ്ങള്‍ അറിയിക്കാനായി ജനങ്ങളുടെ അടുത്തേക്കു വന്ന സന്തോഷമാണ് ഭൂരിഭാഗം പേരും പങ്കുവെച്ചത്. മാധ്യമ പ്രവര്‍ത്തകന്‍ ശ്രീകണ്ഠന്‍ നായര്‍, ലത്തീന്‍ സഭ കോട്ടപ്പുറം അതിരൂപത നിയുക്ത മെത്രാന്‍ ഡോ.അംബ്രോസ് പുത്തന്‍വീട്ടില്‍ തുടങ്ങിയവര്‍ നവകേരള സദസിനെ പ്രശംസിച്ചു.

വ്യവസായ പ്രമുഖരായ ഗോപു നന്തിലത്ത്, വ്യാപാരി വ്യവസായി ഏകോപന സമിതി പി.ഡി പ്രമോദ്, ബോസ് കൃഷ്ണമാചാരി, ജോസ് മാവേലി എന്നിവരും അവാര്‍ഡ് ജേതാക്കളും യോഗത്തില്‍ പങ്കെടുത്തു.യാക്കോബായ സഭ ഹൈറേഞ് മേഖല മെത്രാപ്പൊലീത്ത ഏലിയാസ് മാര്‍ അത്താനിയോസ്, ഫാദര്‍ ജിമ്മി പൂച്ചക്കാട്ടില്‍, ധര്‍മ്മരാജ് അടാട്ട്, ആലുവ എസ്എന്‍ഡിപി യോഗം പ്രതിനിധി പി.വി ചന്ദ്രന്‍, നവ്യഫാംസ് പ്രൈവറ്റ് ലി. ഉടമ ജിജി ബിജു തുടങ്ങിയവര്‍ സംസാരിച്ചു.

Eng­lish Summary:
The chief min­is­ter said that peo­ple should know the ben­e­fits of admin­is­tra­tion first

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.