22 January 2026, Thursday

Related news

January 20, 2026
January 20, 2026
January 19, 2026
January 18, 2026
January 14, 2026
January 12, 2026
January 12, 2026
January 8, 2026
January 8, 2026
January 2, 2026

രാജ്യത്ത് ഇനി വംശഹത്യകള്‍ നടക്കണമെന്ന് സംഘ് പരിവാറുകള്‍ ആഗ്രഹിക്കുന്നതായി മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
October 8, 2023 11:59 am

രാജ്യത്ത് നടക്കുന്ന വംശഹത്യകള്‍ കൃത്യമായ അജണ്ടയോടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആസൂത്രണത്തോടെ സംഘപരിവാര്‍ അത് നടപ്പിലാക്കുമ്പോള്‍ ബിജെപി പിന്തുണയ്ക്കുന്നുവെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. 

അതില്‍ അവര്‍ ആവേശം കൊള്ളുന്നു. ഇനിയും വംശഹത്യ നടക്കുമെന്ന് സംഘപരിവാര്‍ ആഗ്രഹിക്കുന്നുവെന്നും എല്‍ഡിഎഫിന്‍റെ കുടുംബസംഗമത്തില്‍ സംസാരിക്കവേ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രത്യേക സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. അത് 2019 തിരഞ്ഞെടുപ്പിൽ കണ്ടു. ഒരു ഘട്ടത്തിൽ രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കാനെത്തി. 

രാഹുൽ പ്രധാനമന്ത്രിയാകാൻ പോകുന്നുവെന്ന പ്രചരണം കോൺഗ്രസ് നടത്തി. ഈ പ്രചരണമാണ് കേരളത്തിലെ ഒരു വിഭാഗം മനസിനെ സ്വാധീനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഇഡി റെയ്ഡ് മൂന്നാമതും അധികാരത്തിൽ വരാൻ ബിജെപിക്ക് സാധിക്കില്ലെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിൽ ബിജെപി നിലംതൊടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപമാണ് ഇപ്പോഴത്ത പ്രചാരണ രീതി. സോഷ്യൽ മീഡിയ വിദഗ്ധരെ കെപിസിസി യോഗത്തിൽ പങ്കെടുപ്പിക്കുന്നു. ഏജൻസിയെ ഉപയോഗിച്ച് ഇടതുപക്ഷത്തിനെതിരെ പ്രചരണം നടത്തുന്നു. വസ്തുതയുടെ പിൻബലമില്ലാതെ എന്തും പടച്ചുവിടുന്നു. ഇതു കരുതിയിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Eng­lish Summary:
The Chief Min­is­ter said that the Sangh Pari­vars want no more geno­cides to take place in the country

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.