കനാലില്‍ വീണ് ഗുരുതരാവസ്ഥയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ഥി മരിച്ചു. കരിമണ്ണൂര്‍ തേക്കിന്‍കൂട്ടം ഒറ്റിത്തോട്ടത്തില്‍ റഹിമിന്റെ മകന്‍ ബാദുഷ (13)യാണ് മരിച്ചത്. ആലുവ രാജഗിരി ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു മരണം. നാളെ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം രാവിലെ 11നു നെയ്യശേരി മുഹ്യുദ്ദിന്‍ ജുമാമസ്ജിദ് പള്ളിയില്‍ കബറടക്കും. കരിമണ്ണൂര്‍ സെന്റ് ജോസഫ് എച്ച്എസ്എസ് എട്ടാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ ഇടവെട്ടി ട്രാന്‍സ്ഫോര്‍മര്‍ പടിക്കു സമീപമുള്ള കനാലില്‍ വീണായിരുന്നു അപകടം. മാതാവ് ഷക്കീലയുടെ ഇടവെട്ടിയിലുള്ള വീട്ടിലെത്തിയതായിരുന്നു ബാദുഷ. ബന്ധുക്കളായ കൂട്ടുകാരോടൊപ്പം കുളിക്കാനെത്തിയപ്പോള്‍ വെള്ളത്തില്‍ വീണ് അബോധാവസ്ഥയിലാകുകയായിരുന്നു.
വെള്ളത്തിൽ നിന്നും കുട്ടിയെ കരയ്ക്കെത്തിച്ച ശേഷം തൊടുപുഴയിലെ സെന്റ് മേരീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരാവസ്ഥയിലായിരുന്നതിനാൽ രാജഗിരിയിലേയ്ക്ക് കുട്ടിയെ മാറ്റാൻ നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് ആംബുലൻസിൽ കുട്ടിയുമായി പോയെങ്കിലും വഴിമധ്യേ വെച്ച് നിലവഷളായി. ഇതോടെ സ്മിത ആശുപത്രിയിൽ അടിയന്തര ചികിത്സ നൽകിയശേഷം രാജഗിരിയിലേയ്ക്ക് തിരിക്കുകയായിരുന്നു. പൊലീസ് അകമ്പടിയോടെ 35 മിനിട്ടു കൊണ്ടാണ് ബാദുഷയെ രാജഗിരിയിൽ എത്തിച്ചത്. കുട്ടിയുടെ ജീവൻ തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും കാത്തിരിപ്പ് വിഫലമായി. ജലാലുദീന്‍ സഹോദരനാണ്.
English Summary: The child fell into the canal, succumbed to death
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.