26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 25, 2024
December 25, 2024
December 25, 2024
December 24, 2024
December 22, 2024
December 21, 2024
December 21, 2024
December 20, 2024
December 19, 2024
December 18, 2024

വാഹനം ഓടിക്കുന്നതിനിടെ യുവതിയുടെ തലയില്‍ തേങ്ങ വീണു; വീഡിയോ

Janayugom Webdesk
June 27, 2022 9:06 pm

സ്കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ യുവതിയുടെ തലയില്‍ തേങ്ങ വീണു. തലയില്‍ തേങ്ങ വീഴുന്ന വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറി കഴിഞ്ഞു. മലേഷ്യയിലെ ജെലാന്‍ തേലൂക്ക് കുംബാര്‍ മേഖലയിലാണ് സംഭവമുണ്ടായത്. തലയിലേക്ക് തേങ്ങ വീഴുന്നതും സ്‌കൂട്ടറില്‍ നിന്ന് റോഡിലേക്ക് യുവതി തെറിച്ചു വീഴുന്നതും തൊട്ട് പിന്നില്‍ വന്ന കാറിന്റെ ക്യാമറയിലാണ് പതിഞ്ഞത്. 

സ്‌കൂട്ടറിന്റെ പിന്‍സീറ്റിലാണ് യുവതി ഇരുന്നത്. വീഴ്ചയില്‍ ഹെല്‍മറ്റ് തെറിച്ചുപോകുന്നത് കാണാന്‍ കഴിയും. ആളുകള്‍ ഉടന്‍ തന്നെ ഒത്തുകൂടുകയും ഇവരെ സഹായിക്കുന്നതും കാണാം. ഹെല്‍മെറ്റ് ധരിച്ചതുകൊണ്ട് മാത്രമാണ് യുവതി രക്ഷപ്പെട്ടതെന്നും അവര്‍ സുഖംപ്രാപിച്ചു വരികയാണെന്നും ഡോക്ടര്‍മാര്‍ പറയുന്നത്.

Eng­lish Summary:The coconut fell on the young wom­an’s head while she was driving
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.