22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 18, 2024
December 17, 2024
December 16, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024

പരാതിക്കാരിയെ കാണാനോ, സ്വാധീനിക്കനോ പാടില്ല; നടന്‍ വിജയ് ബാബുവിനു അറസ്റ്റിനുള്ള വിലക്ക് തുടരും

Janayugom Webdesk
കൊച്ചി
June 2, 2022 3:10 pm

യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നടന്‍ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. അതുവരെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യുന്നതു വിലക്കിക്കൊണ്ടുള്ള ഇടക്കാല ഉത്തരവ് തുടരുമെന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അറിയിച്ചു. പരാതിക്കാരിയെ കാണാനോ സ്വാധീനിക്കാനോ ശ്രമിക്കരുതെന്നും കോടതി പറഞ്ഞു. നടന്‍ അന്വേഷണവുമായി സഹകരിക്കണമെന്നും ആവശ്യപ്പെട്ടു.

വിജയ് ബാബുവിനെ പൊലീസ് ഇന്നും ചോദ്യം ചെയ്യുകയാണ്. രാവിലെ ഒമ്പതു മണിക്കു തന്നെ വിജയ് ബാബു അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നിലെത്തി. ഇന്നലെ ഒമ്പതു മണിക്കൂറോളം വിജയ് ബാബുവിനെ ചോദ്യം ചെയ്തിരുന്നു.

കേസ് കെട്ടിച്ചമച്ചതാണെന്നും പരാതിക്കാരിയായ നടിയുമായി ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമാണ് ഉണ്ടായിരുന്നതെന്നും വിജയ് ബാബു മൊഴി നല്‍കി. സിനിമയില്‍ അവസരം നല്‍കാത്തതിലുള്ള വൈരാഗ്യമാണ് കേസിന് പിന്നിലെന്ന് വിജയ് ബാബു പൊലീസിനോട് പറയുന്നു. ഒളിവില്‍ പോകാന്‍ ആരും സഹായിച്ചിട്ടില്ലെന്നും വിജയ് ബാബു പറഞ്ഞു. നടിയുടെ വെളിപ്പെടുത്തലിന് ശേഷം 39 ദിവസം ഒളിവിലായിരുന്ന വിജയ് ബാബു ഇന്നലെയാണ് വിദേശത്തു നിന്നും തിരികെ കൊച്ചിയിലെത്തിയത്.

Eng­lish Summary:The com­plainant should not be seen or influ­enced; The ban on the arrest of actor Vijay Babu will continue
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.