23 January 2026, Friday

Related news

December 26, 2025
December 16, 2025
November 24, 2025
November 24, 2025
November 13, 2025
October 27, 2025
October 23, 2025
October 17, 2025
October 15, 2025
October 13, 2025

ഡോക്ടര്‍ ഇല്ലാത്തതിനാല്‍ കമ്പോണ്ടര്‍ ശസ്ത്രക്രിയ നടത്തി; ഗര്‍ഭ നിരോധന ശസ്ത്രക്രിയക്കിടെ യുവതി മരിച്ചു

Janayugom Webdesk
പട്ന
April 21, 2024 7:51 pm

ബിഹാറിലെ സമസ്തിപൂരില്‍ ഗർഭ നിരോധന ശസ്ത്രക്രിയക്കിടെ യുവതി മരിച്ചു. സമസ്തിപൂർ ജില്ലയിലെ മുസ്രിഘരാരിയിലെ സ്വകാര്യ ഹെല്‍ത്ത് കെയർ സെന്ററില്‍ ശസ്ത്രക്രിയക്ക് വിധേയയായ ബബിതാ ദേവി (28) ആണ് മരിച്ചത്. ഡോക്ടർ ഇല്ലാത്തതിനാല്‍ കമ്പോണ്ടറാണ് ശസ്ത്രക്രിയ നടത്തിയതെന്നാണ് വിവരം. യുവതിയുടെ മൃതദേഹവുമായി കുടുംബം ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചു. ജീവനക്കാർക്കെതിരെ കേസെടുക്കണമെന്ന് ബബിതയുടെ കുടുംബം ആവശ്യപ്പെട്ടു. സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് പറഞ്ഞു.

Eng­lish Summary:The com­pounder oper­at­ed because the doc­tor was absent; Woman dies dur­ing birth con­trol surgery in Bihar
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.