16 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 15, 2024
November 15, 2024
November 15, 2024
November 14, 2024
November 14, 2024
November 13, 2024
November 13, 2024
November 12, 2024
November 12, 2024
November 12, 2024

രാജ്യത്ത് കോവിഡ് പരിശോധനയ്ക്ക് ചെലവ് 74,000 കോടി

Janayugom Webdesk
ന്യൂഡല്‍ഹി
February 6, 2022 9:52 pm

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സ്വകാര്യലാബുകളില്‍ കോവിഡ് പരിശോധന നടത്താന്‍ ഇന്ത്യക്കാര്‍ക്ക് 74,000 കോടി രൂപ ചെലവായതായി റിപ്പോര്‍ട്ട്. 74കോടി കോവിഡ് പരിശോധനയ്ക്കാണ് ഇത്രയധികം തുക ചെലവായത്. ഇതില്‍ 4.20 കോടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചതായും നാഗ്പുര്‍ ആസ്ഥാനമായുള്ള ഉപഭോക്തൃ അവകാശ എന്‍ജിഒ ആയ ഗ്രഹക് ഭാരതി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

ആര്‍ടിപിസിആര്‍, ആര്‍എടി, ട്രൂനാറ്റ്, സിബിഎന്‍എഎടി തുടങ്ങി വിവിധ തരത്തിലുള്ള കോവിഡ് പരിശോധനകളുണ്ട്. 3255 ലാബുകളിലാണ് പരിശോധനകള്‍ നടത്തുന്നത്. ഇതില്‍ 1844 സ്വകാര്യലാബുകളും 1411 സര്‍ക്കാര്‍ ലാബുകളുമാണുള്ളത്. ഇതില്‍ തന്നെ ഏറ്റവും കൂടുതല്‍ പരിശോധനകള്‍ നടക്കുന്നത് 2,141 (764 സര്‍ക്കാര്‍, 1,377 സ്വകാര്യ) ലാബുകളിലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കോവിഡ് മഹാമാരിയുടെ തുടക്കത്തില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ നടത്താനായിരുന്നു സര്‍ക്കാരിന്റെ നിര്‍ദേശം. അന്ന് ഒരു പരിശോധനയ്ക്ക് ഏകദേശം 3,500 രൂപയോ അതില്‍ കൂടുതലോ ആയിരുന്നു. പിന്നീടത് 600 രൂപയായി. 250 രൂപയുടെ ഹോം ടെസ്റ്റ് കിറ്റുകള്‍ വരെ ഇപ്പോള്‍ ലഭ്യമാണ്.

ഒരു പരിശോധനയ്ക്ക് ശരാശരി ആയിരം രൂപവച്ച് കണക്കാക്കുമ്പോള്‍ കഴി‌ഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇന്ത്യക്കാരില്‍ നിന്ന് നഷ്ടമായത് 74,000 കോടി രൂപയാണ്. ഈ കൊള്ളയുടെ ഭൂരിഭാഗവും സ്വകാര്യ ലാബുകള്‍ക്കാണെന്നും ഗ്രഹക് ഭാരതി സ്ഥാപകപ്രസിഡന്റ് വിനോദ് തിവാരി പറഞ്ഞു. പരിശോധനകളില്‍ ഭൂരിഭാഗവും പ്രാഥമിക ലക്ഷണങ്ങളില്ലാതെയും, അല്ലെങ്കില്‍ കുറഞ്ഞ പോസിറ്റിവിറ്റി നിരക്കിനുവേണ്ടി അനാവശ്യമായി നടത്തിയതാണെന്നും ജനങ്ങള്‍ വ്യാപകമായി കബളിപ്പിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്യുന്നതായും അദ്ദേഹം പറയുന്നു.

ബന്ധപ്പെട്ടവരുടെ അറിവോടെ നടക്കുന്ന ആസൂത്രിതമായ വന്‍ തട്ടിപ്പുകള്‍ കോവിഡ് പരിശോധനയുടെ പിന്നിലുണ്ടെന്നും സംഘടന ആരോപിക്കുന്നു. കേന്ദ്ര ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് (രജിസ്‌ട്രേഷന്‍ ആന്‍ഡ് റെഗുലേഷന്‍) നിയമത്തിലെ വ്യവസ്ഥകള്‍ പല ലാബുകളും ലംഘിക്കുകയാണ്. ഇത്തരം ലാബുകള്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടി ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആരോഗ്യ കുടുംബക്ഷേമ മന്ത്രി മന്‍സുഖ് മാണ്ഡവ്യ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ഐസിഎംആര്‍, കേന്ദ്ര‑സംസ്ഥാന ഉന്നത ഉദ്യോഗസ്ഥര്‍, കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ എന്നിവര്‍ക്ക് ഗ്രഹക് ഭാരതി ഇത് സംബന്ധിച്ച് നിവേദനം അയച്ചിട്ടുണ്ട്.

eng­lish sum­ma­ry; The cost of covid test­ing in the coun­try is Rs 74,000 crore

you may also like this video;

TOP NEWS

November 16, 2024
November 16, 2024
November 16, 2024
November 16, 2024
November 16, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.