22 January 2026, Thursday

Related news

January 21, 2026
January 15, 2026
January 15, 2026
January 8, 2026
January 5, 2026
December 27, 2025
December 24, 2025
December 8, 2025
December 3, 2025
December 1, 2025

യുവതിയെ കൊലപ്പെടുത്തി ഹൃദയം മുറിച്ചെടുത്ത് ഉരുളക്കിഴങ്ങ് ചേര്‍ത്ത് കറിവെച്ചു; പ്രതിയ്ക്ക് ജീവപര്യന്തം തടവ്

Janayugom Webdesk
ലോസ് ആഞ്ചലസ്
March 17, 2023 3:43 pm

യുഎസിലെ ഒക്‌ലഹോമ സ്റ്റേറ്റിൽ ആൻഡ്രിയ ബ്ലാന്‍കെന്‍ഷിപ്പ് എന്ന യുവതിയെ കൊല്ലുകയും അവരുടെ ഹൃദയം മുറിക്കുകയും, 4 വയസ്സുള്ള കുട്ടി ഉൾപ്പെടെ രണ്ട് പേരെ കുത്തിക്കൊലപ്പെടുത്തുകയും ചെയ്ത ലോറന്‍സ് പോള്‍ ആന്‍ഡേഴ്സണെയാണു (44) കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയത്.

ഇയാക്ക് ജീവിതാവസാനം വരെ തടവുശിക്ഷക്ക് വിധിച്ചതായി റിപ്പോര്‍ട്ട്. 2021ലാണ് ഇയാള്‍ ഈ ക്രൂരകൃത്യം നടത്തിയത്. ആന്‍ഡ്രിയ ബ്ലാന്‍കെന്‍ഷിപ്പിന കൊലപ്പെടുത്തിയ ലോറന്‍സ് , യുവതിയുടെ ഹൃദയം മുറിച്ചെടുത്ത് ബന്ധുവിന്‍റെ വീട്ടിലെത്തി ഉരുളക്കിഴങ്ങു ചേര്‍ത്ത് പാകം ചെയ്തു. യുവതിയെ കൊലപ്പെടുത്തി മുറിച്ചെടുത്ത ഹൃദയവും കിഴങ്ങുമായി ചേര്‍ത്ത് കറിവെച്ച് വിളമ്പിയ ശേഷം ബന്ധുക്കളേയും കൊലപ്പെടുത്തുകയായിരുന്നു.

ബന്ധുവിനെയും, നാലുവയസുകാരിയെയുമടക്കം മൂന്നു പേരെയാണ് ഇയാള്‍ ദാരുണമായി കൊലപ്പെടുത്തിയത്. നേരത്തെ മയക്കുമരുന്ന് കേസിൽ പിടിയിലായ ഇയാളെ 20 വർഷത്തിന് ശിക്ഷിച്ചിരുന്നു. 2019ൽ ശിക്ഷാ ഇളവ് നേടി പുറത്തിറങ്ങിയ ശേഷമാണ് ക്രൂരമായ കൊലപാതകം നടത്തിയത്. ക്ഷമിക്കാന്‍ പറ്റുന്ന കുറ്റമല്ല ലോറന്‍സിന്‍റേതെന്നും, പുറം ലോകം കാണാന്‍ ഇയാള്‍ അര്‍ഹനല്ലെന്നും വിധിന്യായത്തില്‍ ജ‍ഡ്ജി വ്യക്തമാക്കി.

Eng­lish Summary:
The court found the accused guilty of mur­der­ing the young woman and cut­ting out her heart, serv­ing it in cur­ry with pota­toes and then killing her relatives

You may also like this video: 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.