November 28, 2023 Tuesday

Related news

September 11, 2023
September 8, 2023
August 23, 2023
June 26, 2023
June 25, 2023
June 24, 2023
June 23, 2023
June 13, 2023
January 9, 2023
January 5, 2023

നാലുവര്‍ഷത്തിനിടെ മോന്‍സന്‍ മാവുങ്കല്‍ കബളിപ്പിച്ചത് 25 കോടിയെന്ന് ക്രൈംബ്രാഞ്ച്

Janayugom Webdesk
കൊച്ചി
October 5, 2021 11:36 am

പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സന്‍ മാവുങ്കലിനെതിരെ കൂടുതല്‍ ക്രൈംബ്രാഞ്ച് തെളിവുകള്‍ കണ്ടെത്തി . കഴിഞ്ഞ നാലു വര്‍ഷത്തിനിടെ 25 കോടി രൂപയോളമാണ് മോന്‍സന്‍ കബളിപ്പിച്ചത്. ബാങ്ക് ഇടപാടുകള്‍ ഒഴിവാക്കി നേരിട്ടാണ് ഇടപാടുകള്‍ നടത്തിയതെന്ന് ക്രൈംബാ‍ഞ്ച് പറയുന്നു. നിലവില്‍ പണം ചിലവഴിച്ചതിന്റെ രേഖകളൊന്നും കണ്ടെത്താന്‍ സാധിക്കാത്ത സ്ഥിതിയില്‍ ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്. 

മോന്‍സന്‍ സംഘടിപ്പിച്ച ആഘോഷപരിപാടികളുടെ വിവരങ്ങളും ഹോട്ടലുകളിൽ ഇവന്റുകൾ സംഘടിപ്പിച്ച പണമിടപാടും അന്വേഷിക്കും. മോന്‍സന്റെ പേരിലുള്ള മോൻസൺ എഡിഷൻ, കലിംഗ കമ്പനികളും വ്യാജമെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കമ്പനിയുടെ രേഖകള്‍ മോന്‍സന്റെ കൈവശമില്ല.അതേസമയം കിളിമാനൂർ സ്വദേശി സന്തോഷ് നൽകിയ പരാതിയില്‍ മോന്‍സനെതിരെ ക്രൈം ബ്രാഞ്ച് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. പുരാവസ്തു നൽകി വഞ്ചിച്ചെന്നാണ് പരാതി. മോൻസണെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം ഇതോടെ അഞ്ച് ആയി. 

ENGLISH SUMMARY:The crime branch has said that Mon­son Mavunkal has cheat­ed Rs 25 crore in four years
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.