മുഖ്യമന്ത്രി അതിഷിയെ ഔദ്യോഗിക വസതിയില്‍ നിന്ന് ഇറക്കി വിട്ടു. ഇന്ന് വൈകിട്ടാണ് അസാധാരണ നടപടിയുണ്ടായത്. വസതിയില്‍ നിന്ന് വീട്ടുസാധനങ്ങളും നീക്കം ചെയ്തു. രാജ്യത്ത് ആദ്യമായാണ് ഒരു മുഖ്യമന്ത്രിയെ ഔദ്യോഗിക വസതിയില്‍ നിന്ന് ഇറക്കിവിട്ട സംഭവമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് പ്രതികരിച്ചു.
ലഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേനയുടെ ഉത്തരവിനെത്തുടര്‍ന്നാണ് മുഖ്യമന്ത്രിയെ ഔദ്യോഗിക വസതിയില്‍ നിന്ന് ഇറക്കി വിട്ടത്. രണ്ട് ദിവസം മുമ്പാണ് ഔദ്യോഗിക വസതിയിലേക്ക് അതിഷി എത്തിയത്. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് നിര്‍ബന്ധപൂര്‍വം ഇറക്കി വിട്ടതെന്ന് എഎപി നേതാക്കള്‍ പ്രതികരിച്ചു. ഡല്‍ഹി പൊലീസും ഉന്നത ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം വീട്ടുസാധനങ്ങള്‍ വാഹനങ്ങളിലേക്ക് മാറ്റുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
മുഖ്യമന്ത്രിക്ക് അനുവദിച്ച ഔദ്യോഗിക വസതിയില്‍ നിന്ന് കാരണം കൂടാതെ ഇറക്കവിട്ട ലഫ്റ്റനന്റ് ഗവര്‍ണറുടെ നടപടി ബിജെപി ദാസ്യ മനോഭാവമാണ്. ബിജെപിയാണ് ഇതിനായി കരുക്കള്‍ നീക്കിയതെന്നും വി കെ സക്സേന കേവലം ചട്ടുകം മാത്രമാണെന്നും ഓഫിസ് പ്രതികരിച്ചു. എന്നാല്‍ വിവാദ സംഭവത്തെക്കുറിച്ച് രാജ് ഭവന്‍ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. അരവിന്ദ് കെജ്‌രിവാളിനെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്‌മെന്റും സിബിഐയും അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് മാസങ്ങള്‍ നീണ്ടുന്ന നിയമ പോരാട്ടത്തിനുശേഷം ജാമ്യം അനുവദിച്ച സുപ്രീം കോടതി മുഖ്യമന്ത്രിയുടെ ഓഫിസില്‍ പ്രവേശിക്കുന്നതില്‍ നിന്ന് കെജ്‌രിവാളിനെ വിലക്കിയിരുന്നു. തുടര്‍ന്നാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞ് അതിഷിയെ മുഖ്യമന്ത്രിയാക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.