2 May 2024, Thursday

Related news

May 1, 2024
March 10, 2024
March 5, 2024
February 29, 2024
February 26, 2024
February 24, 2024
February 24, 2024
January 7, 2024
December 31, 2023
December 30, 2023

സുധാകരന്‍ ധാര്‍മ്മികതയുടെ പേരില്‍ രാജിവെയ്ക്കണമെന്നാവശ്യം പാര്‍ട്ടിയില്‍ ശക്തമാകുന്നു

Janayugom Webdesk
തിരുവനന്തപുരം
June 24, 2023 2:40 pm

ജോണ്‍സണ്‍ മാവുങ്കലിന്‍റെ തട്ടിപ്പ് കേസില്‍ രണ്ടാം പ്രതിയായി ക്രൈബ്രാഞ്ച് ചോദ്യം ചെയ്ത കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ ധാര്‍മ്മിതയുടെ പേരില്‍ രാജിവെയ്ക്കുന്നതാണ് നല്ലെതെന്ന നിലപാടാണ് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് ഉള്ളത്.

മുന്‍ കെപിസിസി പ്രസിഡന്‍റുമാരായ രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, വി എം സുധീരന്‍ അടക്കമുള്ല നേതാക്കള്‍ക്ക് സുധാകരന്‍ രാജിവെയ്ക്കുന്നതാണ് നല്ലതെന്ന അഭിപ്രായമാണുള്ളതെന്നു പറയപ്പെടുന്നു. എ ഗ്രൂപ്പിലെ ഭൂരപിക്ഷത്തിനും ഇതേ നിലപാടാണുള്ളത്. 

എന്നാല്‍ എഐസിസിയുടെ സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും പ്രതിപക്ഷ നേതാവ് വി ഡി സതീശനും സുധാകരനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ആരെങ്കിലും കല്ലക്കേസ് എടുത്താല്‍ രാജിവെയ്ക്കാനുള്ലതല്ല കെപിസിസി പ്രസിഡന്‍റ് സ്ഥാനമെന്നാണ് വേണുഗോപാല്‍ പറയുന്നത്. കെട്ടിച്ചമച്ച കേസിന്‍റെ പേരില്‍ സുധാകരന്‍ നേതൃസ്ഥാനത്ത് നിന്ന് മാറുന്ന പ്രശ്നമുദിക്കുന്നില്ലെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒറ്റകെട്ടായി സുധാകരനൊപ്പം ഉണ്ടായിരിക്കുമെന്നാണ് സതീശന്‍ പറയുന്നു.

പണം തട്ടിപ്പ് കേസിലാണ് സുധാകരനെ അറസ്റ്റ് ചെയ്തത്, പാര്‍ട്ടിയുടെ ഉന്നതാധികാര രാഷട്രീയ കാര്യസമിതി വിളിച്ചു ചേര്‍ക്കാത്തതില്‍ സുധാകരനെതിരെ വലിയ ആക്ഷേപം മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ ഉയര്‍ത്തിയിരുന്നു. അത് കൊണ്ട് തന്നെ പലപ്പോഴും പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കഴിയുന്നില്ലെന്നും അവര്‍ ആരോപണം ഉന്നയിച്ചിരുന്നു.

കെ സുധാകരന്‍ അറസ്റ്റ് ചെയ്യപ്പെടുമെന്ന് പല നേതാക്കള്‍ക്കും അറിയാമായിരുന്നതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ തന്നെ പറയുന്നു. അത്തരമൊരു സാഹചര്യത്തില്‍ രാജി പ്രഖ്യാപനം നേരത്തെ നടത്തേണ്ടതായിരുന്നു. അത് പാര്‍ട്ടിയുടെ യശസ് പൊതു സമൂഹത്തില്‍ ഉയന്നേനേം എന്നും മുതിര്‍ന്ന നേതാക്കള്‍ കരുതുന്നു.പുല്‍പ്പള്ളി സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് ലോണ്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ കെപിസിസി ജനറല്‍ സെക്രട്ടറി കെ കെ അബ്രഹാം ഭാരവാഹിത്വം രാജിവച്ചിരുന്നു.

സമാന കേസില്‍അറസ്റ്റിലായ കെപിസിസി അധ്യക്ഷന്‍ രാജിവക്കാതിരുന്നാല്‍ അത് ഇരട്ടനീതിയായി വ്യാഖ്യാനിക്കപ്പെടുമെന്നും ഈ നേതാക്കള്‍ പറയുന്നു.പ്രസിഡന്‍റിന് ഒരു നീതി, ജനറല്‍ സെക്രട്ടറിക്ക് മറ്റൊരു നീതി എന്ന വ്യാഖ്യാനം പാര്‍ട്ടി യോഗങ്ങളില്‍ ഉണ്ടാകാന്‍ സാധ്യത ഏറുന്നു. സുധാകരന്‍റെ അറസ്റ്റിന്‍റെ പേരില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ ജനങ്ങളെ പാര്‍ട്ടിയില്‍ നിന്നും അകറ്റുമെന്ന ഭയവും മുതിര്‍ന്ന നേതാക്കളിലുണ്ട്. 

Eng­lish Summary:
The demand for Sud­hakaran to resign on the grounds of ethics is get­ting stronger in the party

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.