15 November 2024, Friday
KSFE Galaxy Chits Banner 2

41,021 പട്ടയങ്ങളുടെ വിതരണം ഇന്ന് പൂർത്തീകരിക്കും

Janayugom Webdesk
തിരുവനന്തപുരം
May 31, 2022 8:15 am

സർവതലസ്പർശിയായ ജനകീയ വികസന ബദൽ മുന്നോട്ടുവയ്ക്കുന്ന എല്‍ഡിഎഫ് സർക്കാരിന് പൊന്‍തൂവലായി സംസ്ഥാന റവന്യു വകുപ്പ്. എൽഡിഎഫ് സർക്കാരിന്റെ രണ്ടാം നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി 41,021 പട്ടയങ്ങളുടെ വിതരണം ഇന്ന് പൂർത്തീകരിക്കും. റവന്യു മന്ത്രി കെ രാജന്റെ നേതൃത്വത്തില്‍ ചിട്ടയായ ഏകോപനത്തോടെയുള്ള പ്രവര്‍ത്തന ഫലമായാണ് നാല്പത്തിനായിരത്തിലധികം പട്ടയങ്ങൾ ചുരുങ്ങിയ സമയം കൊണ്ട് തയാറാക്കി നൽകാൻ സാധിച്ചത്.

ഒന്നാം നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി 13,514 പട്ടയങ്ങൾ വിതരണം ചെയ്തിരുന്നു. ഇതുൾപ്പെടെ സംസ്ഥാനത്താകെ 54,535 കുടുംബങ്ങൾക്ക് ഭൂമിയുടെ ഉടമസ്ഥതാവകാശം നൽകാൻ എല്‍ഡിഎഫ് സർക്കാരിന്റെ ഒരു വർഷ കാലയളവിനിടെ സാധിച്ചു. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിയ്ക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യം നിറവേറ്റുന്നതിന്റെ ഭാഗമായി പട്ടയ വിതരണം നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തുകയായിരുന്നു.

Eng­lish sum­ma­ry; The dis­tri­b­u­tion of 41,021 pat­tayam will be com­plet­ed today

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.