4 May 2024, Saturday

Related news

May 2, 2024
May 2, 2024
April 24, 2024
April 22, 2024
February 24, 2024
February 19, 2024
February 16, 2024
February 13, 2024
February 10, 2024
February 9, 2024

കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ 103 കോടി രൂപ നല്‍കണമെന്ന വിധി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു

Janayugom Webdesk
കൊച്ചി
August 31, 2022 1:00 pm

കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ 103 കോടി രൂപ നല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. ജസ്റ്റീസുമാരായ എ കെ ജയശങ്കരന്‍ നമ്പ്യാര്‍, സി പി മുഹമ്മദ് നിയാസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് സ്റ്റേ അനുവദിച്ചത്. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ നിയമപരമായോ കരാര്‍ പ്രകാരമോ ബാധ്യതയില്ലെന്ന സര്‍ക്കാര്‍ വാദം ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചു.

സിംഗിള്‍ ബെഞ്ച് വിധി ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് വിധി. ഹര്‍ജി കൂടുതല്‍ വാദത്തിനായി വ്യാഴാഴ്ചത്തേക്ക് മാറ്റി. കഴിഞ്ഞ ദിവസമാണ് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ പട്ടിണി കിടക്കരുതെന്നും ശമ്പളത്തിനും ഓണക്കാല അലവന്‍സിനുമായി 103 കോടി രൂപ സര്‍ക്കാര്‍ കോര്‍പ്പറേഷന് നല്‍കണമെന്നും ഉത്തരവിട്ടത്.

Eng­lish sum­ma­ry; The divi­sion bench stayed the ver­dict that the gov­ern­ment should pay Rs 103 crore to KSRTC

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.