വോള്‍ട്ടേജ് ക്ഷാമത്തെ തുടര്‍ന്ന് തൂക്കുപാലം അമ്പതേക്കര്‍ കുടിവെള്ള പദ്ധതി പ്രതിസന്ധിയില്‍. കുടിവെള്ള വിതരണം മുടങ്ങിയതോടെ ഒരാഴ്ചയിലധികമായി ജനങ്ങള്‍ വെള്ളം വിലക്ക് വാങ്ങേണ്ട ഗതികേടിലായി.
കരുണാപുരം പഞ്ചായത്തിലെ ഒന്ന്, രണ്ട്, 17 വര്‍ഡുകള്‍ ഉള്‍പ്പെടുന്ന തൂക്കുപാലം, അമ്പതേക്കര്‍, പാറമേല്‍ക്കാവ്, പ്രകാശ്ഗ്രാം എന്നീ പ്രദേശങ്ങളിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി 2004ല്‍ കരുണാപുരം ഗ്രാമപഞ്ചായത്ത് എല്‍ഡിഎഫ് ഭരണസമിതി മുന്‍കൈഎടുത്ത് തൂക്കുപാലം മാര്‍ക്കറ്റിനുള്ളില്‍ കുഴല്‍ കിണര്‍ നിര്‍മ്മിക്കുകയായിരുന്നു. അവിടെ നിന്നും ഒന്നര കിലോമീറ്റര്‍ ദൂരം അകലെയുള്ള അമ്പതേക്കര്‍ മേട്ടില്‍ പണികഴിപ്പിച്ച രണ്ട് ടാങ്കുകളില്‍ ജലം സംഭരിചാണ് ഇപ്പോള്‍ ജലം വിതരണം നടത്തുന്നത്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ സഹകരണത്തോടെ പൂര്‍ത്തികരിച്ച പദ്ധതി കൊണ്ട് മേഖലയിലെ 400 ഓളം വീടുകളില്‍ നേരിട്ട് ജലം എത്തിക്കുവാന്‍ കഴിഞ്ഞിരുന്നു.
എന്നാല്‍ ഇത്രയും കാലം സുഗമമായി നടന്നു പോന്നിരുന്ന പദ്ധതി വോള്‍ട്ടേജ് ക്ഷാമം നേരിട്ടതോടെ പദ്ധത പ്രതിസന്ധിയിലാകുകയായിരുന്നുവെന്ന് നടത്തിപ്പ് കമ്മറ്റി പറയുന്നു. കരുണാപുരം പഞ്ചായത്തിലെ ജനങ്ങള്‍ക്കാണ് ഈ കുടിവെള്ള പദ്ധതികൊണ്ടുള്ള പ്രയോജനം. തോട്ടം, കര്‍ഷക തൊഴിലാളികളും സാധാരണക്കാരും തിങ്ങി പാര്‍ക്കുന്ന മേഖലയില്‍ അടിക്കടി ഉണ്ടാകുന്ന കുടിവെള്ള വിതരണത്തിലെ തടസങ്ങള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട് ഇതുമൂലം കുടിവെള്ള വിതരണം തടസ്സപ്പെടുമ്പോള്‍ 650 മുതല്‍ 1000 രൂപാ വരെ നല്‍കിയാണ് വീടുകളിലേക്ക് ഇപ്പോള്‍ കുടിവെള്ളം എത്തിക്കുന്നത്.
പ്രദേശത്തെ വൈദ്യുത കഷമത്തിന് വേഗം പരിഹാരം കണ്ട് കുടിവെള്ള പദ്ധതിയ്ക്ക് തടസ്സം ഇല്ലാതാക്കുവാന്‍ വേണ്ട നടപടികള്‍ വൈദ്യുതി വകുപ്പും, കരുണാപുരം ഗ്രാമപഞ്ചായത്തും എടുക്കണമെന്ന ആവശ്യമാണ് നാട്ടുകാര്‍ക്ക് ഉള്ളത്.
english summary; The drinking water project in Ambatekar was halted due to voltage shortage
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.