9 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

March 7, 2025
February 17, 2025
February 6, 2025
January 8, 2025
December 18, 2024
December 4, 2024
November 15, 2024
October 19, 2024
September 27, 2024
September 12, 2024

കണ്ടക്ടറുടെ ജീവനും കൈയില്‍ പിടിച്ച് ഡ്രൈവറും യാത്രക്കാരും പാഞ്ഞു: ഒരു ജീവന്‍ രക്ഷിച്ച ബസ് യാത്ര…

Janayugom Webdesk
നെടുങ്കണ്ടം
February 12, 2022 8:54 pm

യാത്രയ്ക്കിടയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബസ് കണ്ടക്ടറെ ഡ്രൈവറും യാത്രക്കാരും കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ചതിനെ തുടര്‍ന്ന് ജീവന്‍ രക്ഷിച്ചു. നെടുങ്കണ്ടത്തുനിന്നും ഇരട്ടയാര്‍ വഴി കട്ടപ്പനയ്ക്ക് സര്‍വ്വീസ് നടത്തുന്ന സെന്റ് ജോസഫ് ബസിലെ കണ്ടക്ടര്‍ ലിബിനാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. വൈകുന്നേരം ആറോടെ കല്ലാറിന് സമീപം എത്തിയപ്പോഴാണ് കണ്ടക്ടര്‍ക്ക് തലകറക്കവും ഫിക്സും ഉണ്ടായത്. യാത്രക്കാരുടെയും ഡ്രൈവറുടെയും അവസരോചിതമായ ഇടപെടല്‍ മൂലം തക്ക സമയത്ത് ആശുപത്രിയില്‍ എത്തിച്ചു. കല്ലാറ്റില്‍ സ്വമേധയാ ഇറങ്ങിയ യാത്രക്കാര്‍ ഉടന്‍തന്നെ രോഗിയെ ബസില്‍ കല്ലാറിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോകുവാന്‍ ആവശ്യപ്പെടുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കണ്ടക്ടര്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് പ്രാഥമിക ചികിത്സകള്‍ക്ക് ശേഷം കണ്ടക്ടറെ വിട്ടയച്ചു. ഇതിനെ തുടര്‍ന്ന് തിരികെ എത്തി കല്ലാറില്‍ ഇറങ്ങിയ യാത്രക്കാരേയും കൊണ്ട് ബസ് സര്‍വ്വീസ് പുനരാരംഭിച്ചു.

 

Eng­lish Sum­ma­ry: The dri­ver and pas­sen­gers save con­duc­tors life dur­ing bus journey

You may like this video also

YouTube video player

TOP NEWS

April 9, 2025
April 9, 2025
April 9, 2025
April 9, 2025
April 8, 2025
April 8, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.