19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

August 11, 2024
April 27, 2024
January 18, 2024
October 28, 2023
September 28, 2023
July 24, 2023
June 27, 2023
June 24, 2023
May 25, 2023
May 22, 2023

കുട്ടികള്‍ നോക്കിയിരിക്കെ പ്ലേറ്റില്‍ മുട്ട വിളമ്പി, വീഡിയോയെയെടുത്തതിനുശേഷം തിരികെയെടുത്തു

Janayugom Webdesk
കോപ്പൽ
August 11, 2024 5:13 pm

കര്‍ണാടകയില്‍ അങ്കണവാടി കുട്ടികളുടെ പ്ലേറ്റുകളില്‍ വിളമ്പിയ മുട്ട, വീഡിയോയെടുത്തതിനുശേഷം തിരിച്ചെടുത്ത് അധികൃതര്‍. കർണാടകയിലെ കോപ്പൽ ജില്ലയിലാണ് സംഭവം. അങ്കണവാടിയിൽ ഉച്ച ഭക്ഷണത്തിന് വിളമ്പിയ മുട്ടയാണ് വീഡിയോ എടുത്തതിനുശേഷം അധികൃതര്‍ തിരിച്ചെടുത്തത്.

മുട്ട തിരിച്ചെടുക്കുന്ന വീഡിയോ ടി വി 9 കന്നഡ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ ജീവനകാർക്കെതിരെ നടപടിയെടുത്തു. ഗുണ്ടൂർ ഗ്രാമത്തിലെ അങ്കണവാടി ജീവനക്കാരായ ലക്ഷ്മി, ഷൈനാസ ബീഗം എന്നിവരെ സസ്‌പെന്‍ഡ് ചെയ്തതായി വനിതാ ശിശുക്ഷേമ വകുപ്പ് ഓഫീസർ അറിയിച്ചു. വീഡിയോയില്‍ കുട്ടികള്‍ മുന്നിലുള്ള പാത്രത്തില്‍ മുട്ടകളുമായി ഇരിക്കുന്നത് കാണാം.

നിരവധി പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ജില്ലാ സെഷൻസ് ജഡ്ജിയും ലീഗൽ സർവീസസ് അതോറിട്ടി ചെയർമാനുമായ സി ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള സംഘം കോപ്പൽ ജില്ലയിലെ 53 അങ്കണവാടികളില്‍ പരിശോധന നടത്തി. പല അങ്കണവാടികളിലും അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്നും വൃത്തിഹീനമായാണ് പ്രവര്‍ത്തിക്കുന്നതെന്നും കണ്ടെത്തി. രജിസ്റ്ററുകളിൽ രേഖപ്പെടുത്തിയിട്ടുള്ള ഒരു കുട്ടികളും അങ്കണവാടിയിലെത്തുന്നില്ലെന്നും പരിശോധനയില്‍ കണ്ടെത്തി. അങ്കണവാടിയിലെത്തുന്ന സാധനങ്ങള്‍ ജീവനക്കാര്‍ വീട്ടിലേക്ക് കൊണ്ടുപോകുന്നതായും കണ്ടെത്തി.

Eng­lish Sum­ma­ry: The egg was served on the plate and tak­en back after the video was taken

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.