28 December 2024, Saturday
KSFE Galaxy Chits Banner 2

Related news

June 7, 2022
June 6, 2022
June 1, 2022
May 29, 2022
May 28, 2022
May 28, 2022
May 24, 2022
May 18, 2022
May 13, 2022
May 8, 2022

യുഡി എഫിന്‍റെ അവസരവാദ രാഷ്ട്രീയത്തിന് അന്ത്യം കുറിക്കുന്ന തെരഞ്ഞെടുപ്പാകും തൃക്കാക്കരയിലേത്: എ വിജയരാഘവന്‍

Janayugom Webdesk
May 28, 2022 12:00 pm

തൃക്കാക്കര ഉപ തെരഞ്ഞെടുപ്പില്‍ പിന്തുണ കുറയുന്നത് കൺമുന്നിൽ കാണുമ്പോൾ ഉള്ള വിഭ്രാന്തിയുടെ ഭാഗമാണ് ജോ ജോസഫിനെതിരായ വ്യാജ വീഡിയോയുടെ പിന്നിലെന്ന് സിപിഐ എം പോളിറ്റ് ബ്യുറോ അംഗം എ വിജയരാഘവൻ.വീഡിയോ വ്യാജവും നികൃഷ്ടവുമെന്നും യു ഡി എഫിന്റെ അവസര വാദ രാഷ്ട്രീയത്തിന് അന്ത്യം കുറിക്കുന്ന തെരഞ്ഞെടുപ്പാകും തൃക്കാക്കരയിലേതെന്നും വിജയ രാഘവൻ പറഞ്ഞു.

യു ഡി എഫിന്റെ അവസര വാദ രാഷ്ട്രീയത്തിന് അന്ത്യം കുറിക്കുന്ന തെരഞ്ഞെടുപ്പാകും തൃക്കാക്കരയിലേതെന്നും എ വിജയരാഘവന്‍ പറഞ്ഞു.എ കെ ആന്റണി ജീവിത കാലം മൊത്തം ശ്രമിച്ചിട്ടും കോൺഗ്രസിനെ രക്ഷിക്കാനയില്ലെന്നും തൃക്കാക്കരയില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയായ ഡോ. ജോ ജോസഫ് ജനങ്ങൾക്കിടയിൽ അംഗീകരിക്കപ്പെട്ടുവെന്നും എ വിജയരാഘവന്‍ പറഞ്ഞു.

കോൺഗ്രസ് പാർട്ടി വലിയ രീതിയിൽ ദുർബലപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തൃക്കാക്കര ഉപ തെരഞ്ഞെടുപ്പിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ ഡോ. ജോ ജോസഫിനെതിരായ അപവാദ പ്രചാരണത്തില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍. കണ്ണൂര്‍ കേളകം സ്വദേശി അബ്ദുള്‍ റഹ്മാനെയാണ് തൃക്കാക്കര പോലീസ് കസ്റ്റഡിയിലെടുത്തത്.അതേസമയം തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിനെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ചതില്‍ രണ്ടുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു.

കോണ്‍ഗ്രസ് ആമയൂര്‍ മണ്ഡലം പ്രസിഡന്റ് ടി കെ ഷുക്കൂര്‍ , മുന്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ശിവദാസ് എന്നിവരാണ് അറസ്റ്റിലായത് വ്യാജ അക്കൗണ്ട് സൃഷ്ടിച്ചവര്‍ക്കായുള്ള അന്വേഷണം പോലീസ് വ്യാപിപ്പിച്ചു.ഐടി ആക്ട് 67എ, ജനപ്രാതിനിധ്യ നിയമത്തിലെ 123 തുടങ്ങിയ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ് . വ്യാജ അശ്ലീല വിഡിയോ പ്രചരിപ്പിക്കുകയും കമന്റ് ചെയ്യുകയും ചെയ്തതിനാണ് പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശിയായ ശിവദാസ് , കോണ്‍ഗ്രസ് ആമയൂര്‍ മണ്ഡലം പ്രസിഡന്റ് ടി കെ ഷുക്കൂര്‍ എന്നിവരെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്.ശിവദാസ് യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റും ഇപ്പോള്‍ കെടിഡിസി ജീവനക്കാരനുമാണ്.

ഇവരുടെ ഫോണും ലാപ്പും പരിശോധിച്ച ശേഷമായിരുന്നു അറസ്റ്റ് . കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, കൊല്ലം ജില്ലകളില്‍ നിന്നുളള കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് വീഡിയോ പ്രചരിപ്പിച്ചതിന് പിന്നിലെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.അതേസമയം വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി അശ്ലീല വിഡിയോ പ്രചരിപ്പിച്ച സംഘത്തെ ഇനിയും കണ്ടെത്താനായിട്ടില്ല. ദൃശ്യം പ്രചരിപ്പിച്ച ശേഷം പ്രൊഫൈലുകള്‍ ഡീലീറ്റ് ചെയ്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സൈബര്‍ വിദഗ്ധരുടെ സഹായത്തോടെയാണ് വിഡിയോ തയ്യാറാക്കി പ്രചരിപ്പിച്ചത്. ഇവരെ കണ്ടെത്താനായി അന്വേഷണം കൂടുതല്‍ ഊര്‍ജിതപ്പെടുത്തി അതായി പൊലീസ് അറിയിച്ചു.

Eng­lish Summary:The elec­tion in Thrikkakara will mark the end of the oppor­tunis­tic pol­i­tics of the UDF: A Vijayaraghavan

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.