23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
November 15, 2024
October 17, 2024
October 12, 2024
October 11, 2024
October 7, 2024
September 22, 2024
September 19, 2024
September 18, 2024
September 17, 2024

മോഡിഭരണത്തിൽ ഭിന്നശേഷിക്കാരുടെ തൊഴിലും കുറഞ്ഞു

Janayugom Webdesk
ന്യൂഡൽഹി
August 3, 2022 10:23 pm

നരേന്ദ്ര മോഡി സർക്കാരിന്റെ ഭരണത്തിൽ കേന്ദ്ര പദ്ധതികൾക്ക് കീഴിലുള്ള ഭിന്നശേഷിക്കാരുടെ പരിശീലനത്തിലും ജോലിയിലും ഗണ്യമായ ഇടിവെന്ന് കണക്കുകൾ. രാജ്യത്തെ തൊഴിൽരഹിതരായ 1.3 കോടി ഭിന്നശേഷിക്കാരിൽ 34 ലക്ഷം പേർ മാത്രമാണ് ഇപ്പോൾ ജോലി ചെയ്യുന്നതെന്ന് കേന്ദ്ര സഹമന്ത്രി പ്രതിമ ഭൗമിക് ലോക്‌സഭയെ അറിയിച്ചു.
2011ലെ സെൻസസ് പ്രകാരം 2.68 കോടി ഭിന്നശേഷിക്കാരുണ്ട്. ഇതിൽ കാഴ്ച, ശ്രവണ, ചലനശേഷി, മാനസിക വെല്ലുവിളി നേരിടുന്നവർ ഉൾപ്പെടുന്നു. ഈ സെൻസസ് പ്രകാരം 36 ശതമാനം ഭിന്നശേഷിക്കാർ തൊഴിലെടുക്കുന്നുണ്ട്.
യുവാക്കൾക്ക് നൈപുണ്യാധിഷ്ഠിത പരിശീലനത്തിനായുള്ള പ്രധാനമന്ത്രി കൗശൽ വികാസ് യോജന (പിഎംകെവിവൈ)യിൽ പരിശീലനം ലഭിച്ചവരുടെ എണ്ണത്തിൽ 2014–19 വർഷങ്ങളിൽ വർധനവുണ്ടായിട്ടുണ്ട്. 2015–16 ൽ 305 ആയിരുന്നത് 2019 ൽ 22,852 ആയി. എന്നാൽ തുടർന്നുള്ള വർഷങ്ങളിൽ ഈ എണ്ണം കുത്തനെ കുറഞ്ഞു. 2020–21 ൽ 8,563 ആയും 2021–22 ൽ 246 ആയും കുറഞ്ഞു. ഈ വർഷം ഇതുവരെ 50 പേർക്ക് മാത്രമേ പരിശീലനം ലഭിച്ചിട്ടുള്ളൂ. 2019–20 നും 21–22 നും ഇടയിൽ ഏകദേശം 99 ശതമാനമാണ് കുറവ്.
പിഎംകെവിവൈയുടെ കീഴിൽ ജോലി ലഭിച്ച ഭിന്നശേഷിക്കാരുടെ എണ്ണം 2019–20 ൽ 10, 474 ആയിരുന്നത് 2020–21ൽ 2,428 ആയും 2021–22ൽ 2,416 ആയും കുറഞ്ഞു. കോവിഡ് അടച്ചിടലിന് ശേഷവും സ്ഥിതിയിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ഈ വർഷം പദ്ധതിയുടെ പ്രകടനം ഏറെ പരിതാപകരമാണ്. പരിശീലനം നേടിയ രണ്ട് പേർക്ക് മാത്രമാണ് ജോലി ലഭിച്ചത്.
ദേശീയ വികലാംഗ ധനകാര്യ വികസന കോർപ്പറേഷന് (എൻഎച്ച്എഫ്ഡിസി) കീഴിൽ പരിശീലനം ലഭിച്ച ഭിന്നശേഷിക്കാരുടെ എണ്ണം 2018–19 ൽ 54,001 ആയിരുന്നു. എന്നാൽ 2019–20 ൽ 2,742 ആയി കുറഞ്ഞു. 2020–21 ൽ 98 ശതമാനം കുറഞ്ഞ് 1,156 ആയി.
പരിശീലനം പൂർത്തിയാക്കിയ ഭിന്നശേഷിക്കാരുടെ എണ്ണവും ഇതേ അവസ്ഥയിലാണ്. 2016–17ൽ പദ്ധതി പ്രകാരം 11,208 പേർക്ക് ജോലി കിട്ടിയപ്പോൾ 2019–20 ൽ 1,867 തൊട്ടടുത്ത വർഷങ്ങളിൽ യഥാക്രമം 357 ഉം 361 ഉം ആയി ചുരുങ്ങി. എന്നാൽ ദേശീയ വികലാംഗ ധനകാര്യ വികസന കോർപ്പറേഷന് 1997 മുതൽ ഇക്വിറ്റിയായി 399.99 കോടി രൂപ അനുവദിച്ചതായി മന്ത്രി പറഞ്ഞു. 

Eng­lish Sum­ma­ry: The employ­ment of dif­fer­ent­ly-abled peo­ple has also decreased in the Modi administration

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.