25 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 16, 2025
April 10, 2025
February 8, 2025
January 23, 2025
January 17, 2025
January 15, 2025
December 23, 2024
December 10, 2024
August 30, 2024
August 8, 2024

കോവിഡിന്റെ അവസാനം വിദൂരമല്ല: ലോകാരോഗ്യ സംഘടന

Janayugom Webdesk
ജെനീവ
September 15, 2022 9:14 pm

നാമിതുവരെ അവിടേക്ക് എത്തിയിട്ടില്ലെങ്കിലും കോവിഡിന്റെ അവസാനം വിദൂരമല്ല. ജെനീവയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ലോകാരോഗ്യസംഘടനാ മേധാവി ടെഡ്രോസ് അഥാനോം ഗബ്രിയേസസിന്റെ വാക്കുകളാണിത്. കോവിഡ് പ്രതിരോധത്തിനായി നടത്തിയ മാരത്തോണ്‍ പോരാട്ടങ്ങളെല്ലാം അവസാനത്തിലേക്കെത്തി നില്‍ക്കുകയാണ്. പോരാട്ടം അവസാനിപ്പിക്കാനുള്ള ഏറ്റവും മോശമായ സമയമാണിത്. ഏറ്റവും ശക്തമായി പോരാടി കോവിഡിനെ മറികടന്നുവെന്ന് നാം ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് മഹാമാരി ആരംഭിച്ച 2020 മാര്‍ച്ച് 30ന് ശേഷം ആഗോളതലത്തില്‍ ഏറ്റവും കുറവ് കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത ആഴ്ചയാണ് കഴിഞ്ഞുപോയത്. ലോകാരോഗ്യസംഘടനയുടെ പ്രതിവാര റിപ്പോര്‍ട്ട് അനുസരിച്ച് കോവിഡ് മരണത്തില്‍ 22 ശതമാനം കുറവാണ് കഴിഞ്ഞ ആഴ്ചയില്‍ രേഖപ്പെടുത്തിയത്.

ആഗോളതലത്തില്‍ 11,000 കോവിഡ് മരണങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. 31 ലക്ഷം പുതിയ കേസുകള്‍ മാത്രമാണ് ഈ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത്. തൊട്ടുമുമ്പത്തെ ആഴ്ചയേക്കാള്‍ 28 ശതമാനം കുറവാണിത്. ഏതാനും ആഴ്ചകളായി ലോകത്തിന്റെ എല്ലാ ഭാഗത്തും കോവിഡ് കേസുകളില്‍ ഇടിവ് രേഖപ്പെടുത്തുന്നത് തുടരുകയാണ്. കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ പരിശോധനയിലും നിരീക്ഷണത്തിലും വിട്ടുവീഴ്ച ചെയ്യുന്നത് രോഗബാധിതരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായേക്കുമെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മഞ്ഞുകാലത്തെ കോവിഡ് വ്യാപനം ചെറുക്കുന്നതിനും പുതിയ വകഭേദങ്ങളെ തടയുന്നതിനും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാനും നിര്‍ദ്ദേശമുണ്ട്. ഒമിക്രോണ്‍ വകഭേദമായ ബിഎ.5 തന്നെയാണ് ആഗോളതലത്തില്‍ ആധിപത്യം പുലര്‍ത്തുന്നത്. ശേഖരിക്കുന്ന സാമ്പിളുകളില്‍ 90 ശതമാനവും ബിഎ.5 തന്നെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Eng­lish Sum­ma­ry: The end of Covid is not far away: WHO
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.