17 November 2024, Sunday
KSFE Galaxy Chits Banner 2

തീരദേശ ജനതയുടെ ചിരകാല സ്വപ്നം യാഥാർത്ഥ്യത്തിലേക്ക്; ചെത്തി ഹാർബറിന്റെ നിർമാണം ആരംഭിച്ചു

Janayugom Webdesk
ആലപ്പുഴ
April 2, 2022 5:48 pm

ജില്ലയിലെ തീരദേശ ജനതയുടെ ചിരകാല സ്വപ്ന പദ്ധതിയായ ചെത്തി ഹാർബർ യാഥാർത്ഥ്യത്തിലേക്ക്. തീരദേശ മേഖലയിലെ പ്രധാന ലാൻഡിംഗ് സെന്ററും എൽഡിഎഫ് സർക്കാരിന്റെ ബൃഹത് പദ്ധതികളിൽ ഒന്നുമായ ചെത്തി ഹാർബറിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. വെയ് ബ്രിഡ്‌ജിന്റെ സ്വിച്ച് ഓൺ കർമ്മം പി പി ചിത്തരഞ്ജൻ എംഎൽഎ നിർവഹിച്ചു. 110 കോടി രൂപ മുടക്കിൽ രണ്ടു പുലിമുട്ടുകൾ, ലേല ഹാൾ, ചുറ്റുമതിൽ, അപ്രോച്ച് റോഡുകൾ, വാട്ടർ ടാങ്ക്, പാർക്കിംഗ് ഏരിയ, ഗേറ്റ് ഹൗസ്, തുടങ്ങിയവയുടെ നിർമാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുക. ഇന്ത്യയിലെ പ്രമുഖ നിർമാണ കമ്പനിയായ രാമലിംഗം കൺസ്ട്രക്ഷൻസാണ് പ്രവർത്തനങ്ങൾ നടത്തുന്നത്.

പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ പി പി ചിത്തരഞ്ജൻ എംഎൽഎയുടെ നേതൃത്വത്തിലുള്ള സംഘം ഹാർബർ സന്ദർശിച്ചു. തുടർന്ന് ഉദ്യോഗസ്ഥരും നിർമാണത്തിന് നേതൃത്വം നൽകുന്ന എഞ്ചിനിയർമാരുമായും ചർച്ച നടത്തി. ചെത്തി ഹാർബറിന്റെ നിർമാണം പൂർത്തിയാവുന്നതോടെ കടലിൽ നിന്ന് മത്സ്യവുമായി എത്തുന്ന മത്സ്യത്തൊഴിലാളികൾക്ക് കിലോമീറ്ററുകൾ താണ്ടി നീണ്ടകരയിലേക്കും കൊച്ചിയിലേക്കും പോകേണ്ടി വരുന്ന അവസ്ഥയ്ക്ക് മാറ്റം വരുകയാണെന്നും ജില്ലയുടെ തീരദേശത്ത് തന്നെ വലിയ മാറ്റമാണ് ഉണ്ടാവാൻ പോകുന്നതെന്നും എംഎൽഎ പറഞ്ഞു.

പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുവാനും മത്സ്യത്തൊഴിലാളി ജനതയ്ക്ക് ഹാർബർ തുറന്നു നൽകുവാനും ആവശ്യമായ മുഴുവൻ ഇടപെടലുകളും നടത്തുമെന്ന് എംഎൽഎ കൂട്ടിച്ചേർത്തു. മാരാരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുദർശന ഭായ് ടീച്ചർ, വൈസ് പ്രസിഡന്റ്‌ സി സി ഷിബു, വാർഡ് മെമ്പർ പി എ അലക്സ്‌, എസ് രാധാകൃഷ്ണൻ, ഹാർബർ എൻജിനീയറിങ് ഉദ്യോഗസ്ഥർ, എന്നിവർ എംഎൽഎയ്‌ക്കൊപ്പം ഉണ്ടായിരുന്നു.

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.