മെട്രോ തൂണിന്റെ ബലക്ഷയത്തിന് കാരണമായ പൈലിംഗിലെ വീഴ്ച പരിഹരിക്കാന്‍ നടപടി തുടങ്ങി. മെട്രോ സര്‍വീസിനെ ബാധിക്കാത്ത രീതിയിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. തൂണിലെ തകരാറിന് കാരണം നിര്‍മാണത്തിലും മേല്‍നോട്ടത്തിലും ഉണ്ടായ പിഴവെന്നായിരുന്നു കണ്ടെത്തല്‍. ചരിവ് കണ്ടെത്തിയ പത്തടിപ്പാലത്തെ തൂണ് അടിത്തട്ടിലെ പാറയുമായി ബന്ധിപ്പിക്കും.
പത്തടിപ്പാലത്തെ ബലക്ഷയം ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ അതീവ ഗൗരവത്തിലുള്ള നടപടികളാണ് കെഎംആര്‍എല്‍ കൈകൊണ്ടത്. ഡിഎംആര്‍സി, എല്‍ ആന്‍ഡ് ടി, എയ്ജിസ് എന്നിവരെ ബന്ധപ്പെട്ട് പ്രശ്ന പരിഹാരത്തിന് വഴി തേടിയിരുന്നു. കരാര്‍ കാലാവധി കഴിഞ്ഞു പോയതാണെങ്കിലും കെഎംആര്‍എല്‍ മാനെജിങ് ഡയറക്ടര്‍ ലോക് നാഥ് ബെഹ്റയുടെ അഭ്യര്‍ത്ഥന പ്രകാരം എല്‍ ആന്‍ഡ് ടി സ്വന്തം നിലയ്ക്ക് ബലപ്പെടുത്തല്‍ ജോലികള്‍ ഏറ്റെടുത്ത് ചെയ്യുകയാണ്.
English summary; The fall in the piling of the metro pillar; Action has been initiated to resolve
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.