27 April 2024, Saturday

Related news

April 23, 2024
March 26, 2024
March 16, 2024
March 6, 2024
December 4, 2023
December 4, 2023
October 14, 2023
September 22, 2023
September 1, 2023
February 21, 2023

കൊച്ചി മെട്രോ രണ്ടാംഘട്ടം: നിർമ്മാണകരാർ അഫ്കോൺസിന്

Janayugom Webdesk
കൊച്ചി 
March 26, 2024 8:13 pm

“കൊച്ചി മെട്രോ രണ്ടാം പാതയുടെ (പിങ്ക് ലൈൻ) നിർമ്മാണകരാർ അഫ്കോൺസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്. കലൂർ ജവാഹർലാൽ നെഹ്റു സറ്റേഡിയം മുതൽ കാക്കനാട് ഇൻഫോ പാർക്ക് വരെയാണ് പിങ്ക് പാത. രണ്ടാംഘട്ട പദ്ധതിയിൽ 11.2 കിലോമീറ്റർ റെയിൽപ്പാതയുടെയും 10 സ്റ്റേഷനുകളുടെയും നിർമ്മാണമാണ് ഉൾപ്പെടുന്നത്. പാലാരിവട്ടം ജങ്ഷൻ, ആലിൻചുവട്, വാഴക്കാല, പടമുകൾ, കാക്കനാട് ജങ്ഷൻ, സെസ്, ചിറ്റേത്തുകര, കിൻഫ്രപാർക്ക്, ഇൻഫോപാർക്ക് എന്നിവയാണ് പിങ്ക് പാതയിലെ സ്റ്റേഷനുകൾ. 2023 സെപ്തംബറിൽ കെഎംആർഎൽ ക്ഷണിച്ച ടെൻഡറിൽ നാലുസ്ഥാപനങ്ങളാണ് പങ്കെടുത്തത്. ഫിനാൻഷ്യൽ ബിഡ്ഡിൽ കുറഞ്ഞ തുക ക്വാട്ട് ചെയ്ത സ്ഥാപനമെന്ന നിലയിലാണ് അഫ്കോൺസിനെ തെരഞ്ഞെടുത്തത്. 

സാങ്കേതിക ബിഡ്ഡിലും അഫ്കോൺസ് മാത്രമാണ് യോഗ്യത നേടിയത്. റെയിൽ വികാസ് നിഗം ലിമിറ്റഡ്, കെഇസി ഇന്റർനാഷണൽ, സബ്ദവ് എൻജിനിയറിങ് എന്നിവയാണ് ടെൻഡറിൽ പങ്കെടുത്ത മറ്റു സ്ഥാപനങ്ങൾ. 4.62 കിലോമീറ്റർ നീളമുള്ള വേമ്പനാട് കായലിലൂടെയുള്ള വല്ലാർപാടം റെയിൽപ്പാതയുടെ നിർമ്മാണം നടത്തിയിട്ടുള്ളത് അഫ്കോൺസാണ്. ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കിൽനിന്നുള്ള വായ്പയുടെ അന്തിമ അനുമതിയായാലേ അഫ്കോൺസുമായുള്ള കരാറിന്റെ കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമാകു. 

Eng­lish Summary:Kochi Metro Phase 2: Con­struc­tion con­trac­tor for Afcons

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.