22 November 2024, Friday
KSFE Galaxy Chits Banner 2

കാടിറങ്ങുന്ന ഭീകരത; വനാതിര്‍ത്തികളില്‍ വന്യമൃഗങ്ങള്‍ ഇറങ്ങാതിരിക്കാനുളള സംരക്ഷണവേലി കാര്യക്ഷമമല്ല

ആര്‍ സുമേഷ്‌കുമാര്‍
പത്തനംതിട്ട
February 21, 2024 10:01 am

ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി ജനവാസ മേഖലയിലേക്ക് ഇറങ്ങുന്ന വന്യ മൃഗങ്ങളെ തുരത്താനും വനത്തിനുളളില്‍തന്നെ ഇവയെ സംരക്ഷിക്കാനുമുളള വനം വകുപ്പിന്റെ നടപടികള്‍ താളം തെറ്റുകയാണ്. വേനല്‍ കാലങ്ങളിലാണ് വന്യമൃഗങ്ങള്‍ അധികവും ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത്. വനത്തിനുളളിലെ ആവാസ വ്യവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ മൂലമാണ് വനമുപേക്ഷിച്ച് വന്യമൃഗങ്ങള്‍ ജനവാസമേഖലയിലേക്ക് ഇറങ്ങുന്നത്. ജനവാസമേഖലയിലേക്ക് ഇറങ്ങുന്ന വന്യമൃഗങ്ങള്‍ക്ക് സംരക്ഷണം നല്‍കേണ്ട ചുമതലയും വനംവകുപ്പിനു തന്നെയാണ് . 

അതിനായി വനാതിര്‍ത്തിയില്‍ കിടങ്ങുകള്‍ കുഴിച്ചും, വൈദ്യുത വേലി ഇട്ടും ജൈവവേലി ഇട്ടും ഇവയെ സംരക്ഷിക്കുവാനാകും എന്നാല്‍ വനാതിര്‍ത്തികളില്‍ പലയിടത്തും സംരക്ഷണ വേലികള്‍ പ്രാവര്‍ത്തികമാകാത്തതു മൂലം വന്യമൃഗങ്ങള്‍ യഥേഷ്ടം ജനവനാസമേഖലയില്‍ ഇറങ്ങി ജനങ്ങള്‍ക്ക് ഭീഷണിയാകുകയാണ്. വനാതിര്‍ത്തികള്‍ സംരക്ഷിച്ച് വന്യമൃഗങ്ങളില്‍നിന്ന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് നാട്ടിലുളള പല കര്‍ഷക സംഘടനകളും രംഗത്ത് വന്നിട്ടുണ്ടെങ്കിലും സമയ ബന്ധിതമായി പൂര്‍ത്തിയാക്കാനുളള നടപടികള്‍ പാതിവഴിയിലാണ്. റാന്നി, കോന്നി വനം ഡിവിഷന്റെ കീഴിയില്‍ ചിലയിടങ്ങളില്‍ വൈദ്യുത വേലികള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കാലപ്പഴക്കം കാരണവും വന്‍മരങ്ങള്‍ കടപുഴകി വൈദ്യുത വേലിയില്‍ പതിച്ചും ഇവ നശിച്ചിരിക്കുകയാണ് . ചിലഭാഗങ്ങളില്‍ കിടങ്ങുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും സമയാസമയങ്ങളില്‍ കിടങ്ങുകളുടെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കാത്തതുമൂലം ഫലപ്രദമാകുന്നില്ലെന്ന പരാതിയുമുണ്ട്. നാട്ടില്‍ ചക്കയുടേയും മാങ്ങയുടേയും കാലമായാല്‍ കാട്ടാനക്കൂട്ടങ്ങള്‍ ഇതിന്റെ മണം പിടിച്ചാണ് വൈദ്യുത വേലികള്‍ നശിപ്പിച്ച് നാട്ടിലിറങ്ങുന്നത് . ഇവയെ തുത്താന്‍വേണ്ടി നാട്ടുകാര്‍ തീകൂട്ടിയും പടക്കം പൊട്ടിച്ചും പാട്ടകൊട്ടിയും കാട്ടിലേക്ക് തിരിച്ചോടിക്കുന്നത്. ചക്കയുടെ കാലമായാല്‍ വനാതര്‍ത്തികളില്‍ പകല്‍സമയങ്ങളില്‍ ആനകള്‍ തമ്പടിച്ച് രാത്രിയുടെ മറവിലാണ് ഇവ കൃഷിയിടങ്ങളിറങ്ങുന്നത്.

കാട്ടുപന്നികൂട്ടങ്ങള്‍ കൂട്ടമായി നാട്ടിലിറങ്ങി കൃഷിയിടങ്ങളില്‍ തമ്പടിച്ച് കൃഷി നശിപ്പിച്ച് കൃഷിയിടങ്ങളില്‍ കറങ്ങിനടക്കുകയാണ്. അവയുടെ പ്രചനനവും ഇപ്പോള്‍നാട്ടിതന്നെയാണ് . പണ്ട് വനാതിര്‍ത്തികളിലെ കൃഷിയിടങ്ങളിലാണ് താവളമെങ്കില്‍ ഇപ്പോള്‍ നഗരപ്രദേശത്ത് ചേക്കേറിയിരിക്കുകയാണ് കാട്ടുപന്നിക്കൂട്ടങ്ങള്‍. രാത്രികാലങ്ങളില്‍ റോഡില്‍ ഇറങ്ങുന്ന കാട്ടുപന്നികൂട്ടങ്ങള്‍ ഇരുചക്രവാഹനങ്ങളില്‍ ഇടിച്ച് വര്‍ഷത്തില്‍ നിരവധിപേരാണ് പരിക്കേല്‍ക്കുകയും മരണത്തിനുകീഴടങ്ങുകയും ചെയ്യുന്നത്. 

വനംവകുപ്പിന്റെ എല്ലാ സംരക്ഷവേലിയേയും തകിടം മറിച്ച് കൃഷി നശിപ്പിക്കുന്ന മറ്റൊരുകൂട്ടരുണ്ട്. മലയണ്ണാനും കുരങ്ങുകളും മയിലുകളം. വാനാതിര്‍ത്തികളിലെ കൃഷിയിടങ്ങളിലെ തെങ്ങ്, കവുങ്ങ്, വാഴ, കപ്പ, എന്നി കൃഷിയകളാണ് ഇവപൂര്‍ണമായി നശിപ്പിക്കുന്നത്.
കുരങ്ങുകളും മലയണ്ണാനും തെങ്ങിന്റെ തളിരോല തൊട്ട് വെളളയ്ക്കവരെ തുരന്നുതിന്ന് തെങ്ങിനെ പൂര്‍ണ്ണമായി നശിപ്പിക്കാന്‍ കെല്‍പ്പുളള ജിവികളാണിത്.
ഒരു കാലത്ത് ഏറ്റവും കൂടുതല്‍ തേങ്ങ ഉല്‍പാദിപ്പിച്ചിരുന്ന ജില്ലയിലെ കിഴക്കന്‍ മലയോരം ഇപ്പോള്‍ ഇവയുടെ ആക്രമണം മൂലം തെങ്ങുകള്‍ നാമാവശേഷകുകയാണ്. കര്‍ഷകര്‍ പടക്കം പൊട്ടിച്ച് ഇവയെ തുരത്താന്‍ ശ്രമം നടത്തിയാലും കര്‍ഷകരുടെ കണ്ണുവെട്ടിച്ച് തെങ്ങും മറ്റ് കൃഷിയിടവും നശിപ്പിച്ച് കടന്നുകളയും. ഒരു കാലത്ത് വനത്തില്‍ മാത്രം കണ്ടുവന്നിരുന്ന ജീവികളാണ് മലയണ്ണാനും , കുരങ്ങുകളും മയിലുകളും ഇവ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങി കൃഷിനശിപ്പിക്കാന്‍ തുടങ്ങിയതെന്ന് പതിറ്റാണ്ടുകളുടെ പഴക്കം മാത്രമെ ഉണ്ടായിട്ടുളളുവെന്ന് കര്‍ഷകര്‍ പറയുന്നു.
വന്യമൃഗങ്ങള്‍ സ്ഥിരമായി ജനവാസ മേഖലയില്‍ ഇറങ്ങുന്ന സ്ഥലങ്ങളില്‍ നീരീക്ഷണ ക്യാമറ സ്ഥാപിച്ച് ഇവയുടെ സഞ്ചാരപഥം കണ്ടെത്തുകയും ഇവയെ വനത്തിനുളളിലേക്ക് തുരത്താനും സംവിധനമൊരുക്കുകയും പ്രദേശങ്ങളില്‍ വനംവകുപ്പിന്റെ പെട്രോളിഗും ഉണ്ടാകമമെന്നാണ് കര്‍ഷകര്‍ പറയുന്നത്. 

Eng­lish Sum­ma­ry: The fences to pre­vent wild ani­mals from enter­ing the for­est bound­aries are not effective

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.