ജെറ്റ് മീഡിയ പ്രൊഡഷൻ ഹൗസിനു വേണ്ടി സുനിൽ അരവിന്ദ് തമിഴിൽ ആദ്യമായി നിർമ്മിക്കുന്ന ചിത്രമാണ് വെള്ളിമേഘം.പ്രശസ്ത സംവിധായകൻ സൈനു ചാവക്കാടൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ പൂജ കഴിഞ്ഞ ദിവസം കളമശ്ശേരി, പിഡബ്ളു ഡി ഗസ്റ്റ് ഹൗസ് ഹാളിൽ നടന്നു. ഹൈബി ഈഡൻ എം പി ഭദ്രദീപം തെളിയിച്ചു. ഓഡിയോ റിലീസ്, ജി സി ഡി എ ചെയർമാൻ കെ ചന്ദ്രൻ പിള്ള നിർവ്വഹിച്ചു. ടൈറ്റിൽ ലോഞ്ചിംഗ് — ബിജെപി സംസ്ഥാന വൈ. പ്രസിഡൻ്റ് എ എൻ രാധാകൃഷ്ണൻ നിർവ്വഹിച്ചു. സ്വിച്ചോൺ നടി ചാർമ്മിള, നടൻ അരുൺ എന്നിവർ നിർവ്വഹിച്ചു.
സഹനിർമ്മാണം ‑സലോമി ജോണി പുലിതൂക്കിൽ, പി ജി രാമചന്ദ്രൻ ‚കഥ — യധുകൃഷ്ണൻ, തിരക്കഥ, സംഭാഷണം — കോവൈ ബാലു, ക്യാമറ — ടോൺസ് അലക്സ്, എഡിറ്റർ ‑ഹരി ജി നായർ, ഗാനങ്ങൾ — അജു സാജൻ, സംഗീതം ‑സായി ബാലൻ, ആർട്ട് — ഷെറീഫ് സി കെ ഡി എൻ, വി എഫ് എക്സ് — റിജു പി ചെറിയാൻ, ഫിനാൻസ് കൺട്രോളർ- നസീം കാ സീം, മേക്കപ്പ് — ശാരദ പാലത്ത്, കോസ്റ്റ്യൂം — വിനീത രമേശ്, പ്രൊഡക്ഷൻ കൺട്രോളർ- ഷജിത്ത് തിക്കൊടി, കോ. ഡയറക്ടർ ‑പ്രവീനായർ, മാനേജർ — ആദിൻ രാജ് അമ്പലത്തിൽ, പബ്ളിസിറ്റി ഡിസൈൻ — ആഗസ്റ്റിസ്റ്റുഡിയോ, സ്റ്റിൽ — പ്രശാന്ത് ഐഡിയ, പി ആർഒ- അയ്മനം സാജൻ, വിജയ് ഗൗരീഷ്, തലൈവാസൻ വിജയ്, സുബ്രഹ്മണ്യപുരം വിചിത്രൻ ‚ചാർമ്മിള, സുനിൽ അരവിന്ദ് ‚രൂപേഷ് ബാബു, ഷമ എന്നിവർ അഭിനയിക്കുന്നു. ചെന്നൈയിലും, കേരളത്തിലുമായി നവംമ്പർ 18‑ന് വെള്ളിമേഘത്തിൻ്റെ ചിത്രീകരണം തുടങ്ങും.
English Summary:The film vellimegham pooja
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.