ചാരുംമൂട്ടിലെ ഭക്ഷണ അലമാരയിലൂടെയുള്ള ഭക്ഷണ വിതരണം 150 ദിവസം പിന്നിട്ടു. ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനൂഖാൻ മുൻ കൈയ്യെടുത്താണ് ടൗണിന്റെ കിഴക്കുഭാഗത്തായി ഭക്ഷണ അലമാര സ്ഥാപിച്ചിട്ടുള്ളത്. നിരാലംബരുൾപ്പെടെ വിശക്കുന്നവർക്ക് ഭക്ഷണമെത്തിച്ച് ആശ്വാസം പകരുകയായിരുന്നു ലക്ഷ്യം. ഭക്ഷണ വിതരണം മുടങ്ങാതിരിക്കാൻ സുമനസ്സുകളുടെ കൂടി സഹായം തേടിയിരുന്നു.
സഘടനകളും, സ്ഥാപനങ്ങളും, വ്യക്തികളും, സുഹൃത്തുക്കളുമൊക്കെ ഓരോ ദിവസവും അലമാര നിറയ്ക്കാൻ ഭക്ഷണപ്പൊതികളുമായി എത്തുന്നുണ്ട്. 150-ാം ദിവസത്തെ ഭക്ഷണ വിതരണം വ്യാപാരി വ്യവസായി ഏകോപന സമിതി ചാരുംമൂട് യൂണിറ്റ് ജനറൽ സെക്രട്ടറി ഗിരീഷ് അമ്മ ഉദ്ഘാടനം ചെയ്തു. 30 പൊതികളിൽ തുടങ്ങി ഇപ്പോൾ 150ലധികം ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്തു വരുന്നതെന്ന് സിനുഖാൻ പറഞ്ഞു. 150-ാം ദിവസത്തെ ഭക്ഷണ പാനീയങ്ങൾ ഇൻഡസ് ഇൻ ബാങ്ക് ശാഖാ ജീവനക്കാരുടെ ടീമാണ് എത്തിച്ചത്. മാനേജർ സനൽ, ജീവനക്കാരായ പ്രവീൺ, അനിഷ്, വിനീഷ്, റോബർട്ട് എന്നിവരും പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.