24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

October 30, 2024
October 18, 2024
October 13, 2024
October 10, 2024
September 17, 2024
August 30, 2024
August 28, 2024
July 21, 2024
June 28, 2024
May 5, 2024

നാല് ദിവസം പ്രായമുള്ള ശിശു താഴെ വീണു തലയ്ക്ക് ക്ഷതമേറ്റു

Janayugom Webdesk
July 10, 2022 6:01 pm

നവജാത ശിശു താഴെ വീണു തലയ്ക്ക് ക്ഷതമേറ്റു. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലാണ് സംഭവം. കുഞ്ഞിന്റെ ശരീരത്തിൽ മഞ്ഞനിറം കണ്ടതിനെ തുടർന്ന് ലേബർ റൂമിൽ നിന്ന് കൂടുതൽ പരിശോധനയ്ക്കായി ലാബിലേക്ക് കൊണ്ടുപോയ സമ യത്താണ് അപകടം സംഭ വിച്ചത്.
തലയ്ക്ക് പരിക്കേറ്റ കുട്ടിയെ എസ്എടി ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. കാഞ്ഞിരംകുളം നിവാസികളായ സുരേഷ് കുമാർ — ഷീല ദമ്പതികളുടെ ആൺകുഞ്ഞിനാണ് അപകടമുണ്ടായത്. സ്കാനിങിന് വിധേയമാക്കിയപ്പോഴാണ് തലയ്ക്ക് ഏറ്റ ക്ഷതം മനസിലായത്. തുടർന്ന് വിദഗ്ധ പരിശോധനയ്ക്കും, ചികിത്സയ്ക്കുമായി എസ്എടി ആശുപത്രിയിലേക്ക് മാറ്റുകയുണ്ടായി. ശിശു സുഖമായിരിക്കുന്നു എന്ന് സൂപ്രണ്ട് അറിയിച്ചു.

Eng­lish Sum­ma­ry: The four-day-old baby fell down and injured his head

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.