വിടവാങ്ങല്‍ ടൂര്‍ണമെന്റില്‍ വിജയത്തോടെ തുടങ്ങി അമേരിക്കയുടെ സെറീന വില്യംസ്. യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ മോണ്ടെനെഗ്രോയുടെ ഡാങ്ക കോവിനിക്കിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (6–3, 6–3) പരാജയപ്പെടുത്തിയ സെറീന രണ്ടാം റൗണ്ടിലേക്ക് മുന്നേറി. 22 ഗ്രാന്‍ഡ്സ്‌ലാം നേടിയ സെറീന ആര്‍തര്‍ ആഷെ സ്‌റ്റേഡിയത്തിലെ കോര്‍ട്ടില്‍ 23,000ത്തിലധികം കാണികളെ സാക്ഷി നിര്‍ത്തിയായിരുന്നു വിജയം പിടിച്ചെടുത്തത്. ആറു തവണ ജേതാവായ താരത്തിന്റെ യുഎസ് ഓപ്പണ്‍ കരിയറിലെ 14 ടൂര്‍ണമെന്റുകളില്‍ നിന്നുള്ള 107-ാം ജയം കൂടിയായിരുന്നു ഇത്. 41-ാം ജന്മദിനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഈ നേട്ടം.
വിരമിക്കലിനെക്കുറിച്ച് താന്‍ അവ്യക്തമായി തുടരുകയാണെന്നാണ് യുഎസ് ഓപ്പണിലെ ആദ്യ റൗണ്ട് വിജയത്തിനു ശേഷം സെറീന വില്യംസ് പ്രതികരിച്ചത്. ഞാന്‍ അക്കാര്യത്തില്‍ അവ്യക്തതയിലാണ്. അങ്ങനെ തന്നെ ഞാന്‍ തുടരുകയും ചെയ്യും. കാരണം എന്തു സംഭവിക്കുമെന്നു നിങ്ങള്‍ക്കു അറിയില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. അതേസമയം പുരുഷ സിംഗിള്‍സില്‍ ഗ്രീസിന്റെ ലോക അഞ്ചാം നമ്പര്‍ താരം സ്റ്റെഫാനോസ് സിറ്റ്‌സിപാസ് കൊളംബിയയുടെ ഡാനിയല്‍ ഇലാഹി ഗാലനോട് ആദ്യ റൗണ്ടില്‍ തന്നെ തോറ്റ് പുറത്തായി. സ്കോര്‍ 0–6, 1–6, 6–3, 5–7. തന്റെ ഡബിള്‍സ് പങ്കാളിയും ബാല്യകാല സുഹൃത്തും ആയ തനാസി കോക്കിനാക്കിസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് ഓസ്ട്രേലിയയുടെ 23-ാം സീഡ് നിക് കിര്‍ഗിയോസ് വീഴ്ത്തി. നിക് 6–3, 6–4, 7–6 എന്ന സ്കോറിന് ആണ് നാട്ടുകാരനെ വീഴ്ത്തിയത്.
English Summary:The gallery was enthusiastically welcomed; Serena started winning
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.