24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 23, 2024
December 22, 2024
December 22, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 19, 2024

കാമുകിയെ വെടിവെച്ച് കൊ ന്നു, ശേഷം യുവാവ് ജീവനൊടുക്കി

Janayugom Webdesk
September 29, 2022 6:03 pm

മുംബൈ: മഹാരാഷ്ട്രയില്‍ കാമുകിയെ വെടിവെച്ച് കൊന്ന് യുവാവ് ജീവനൊടുക്കി. പാൽഗർ ജില്ലയിലാണ് സംഭവം. ശ്രീകൃഷ്ണയാദവ്, കാമുകി നേഹ മെഹതോ എന്നിവരാണ് മരിച്ചതെന്നും ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് അറിയിച്ചു.
കാമുകിയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ശ്രീകൃഷ്ണയാദവ് സിഐഎസ് എഫിന്റെ വാഹനത്തിനുമുന്നിലേക്ക് ചാടുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൻറെ സി. സി. ടി. വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
‘ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു. ലഭിച്ച വിവരങ്ങളനുസരിച്ച് യുവതി ബിഹാർ സ്വദേശിയും യുവാവ് ഉത്തർ പ്രദേശ് സ്വദേശിയുമാണ്. കുറച്ച് വർഷങ്ങളായി ഇരുവരും ഒരുമിച്ച് താമസിച്ച് വരികയായിരുന്നു’- പൊലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും അധികൃതർ അറിയിച്ചു.

Eng­lish summary;The girl­friend was shot and killed, then the young man took his own life

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.