തമിഴ്‌നാട്ടില്‍ 1500 വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തിലെ സ്വര്‍ണ താഴികക്കുടം മോഷ്ടിച്ചു. തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയിലെ വിരുദഗിരീശ്വര ക്ഷേത്രത്തിലെ ഗോപുരത്തിന് മുകളിലുള്ള താഴികക്കുടങ്ങളാണ് കാണാതായത്. മൂന്നടി വീതം ഉയരമുള്ള മൂന്ന് കലശങ്ങളില്‍ 400 ഗ്രാം സ്വര്‍ണം പൂശിയിരുന്നു. ചോളസാമ്രാജ്യകാലത്താണ് വിരുദഗിരീശ്വര ക്ഷേത്രം നിര്‍മിച്ചത്. തമിഴ്‌നാട്ടിലെ വിരുദാചലത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കാശിയ്ക്ക് സമാനമാണ് വിശ്വാസികള്‍ ഈ ക്ഷേത്രത്തെ കാണുന്നത്.
ഫെബ്രുവരി ആറിന് ക്ഷേത്രത്തില്‍ ഗംഭീരമായി കുംഭാഭിഷേകം നടന്നിരുന്നു. നിരവധി ഭക്തരും ഉത്സവചടങ്ങിനായി എത്തിയിരുന്നു. തൊട്ടടുത്ത ദിവസമാണ് താഴികക്കുടങ്ങള്‍ കാണാതായത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
English Summary:The golden dome of the 1500 year old temple is missing
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.