യുദ്ധഭൂമിയായ ഉക്രെയ്നിൽ ഇനിയും ഇന്ത്യക്കാരുണ്ടെന്ന് സർക്കാർ. ഉക്രെയ്നിൽ ഇരുപതോളം ഇന്ത്യക്കാരുണ്ടെന്നും അവരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും കേന്ദ്രസർക്കാർ അറിയിച്ചു. ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി വിമാനങ്ങൾ അയക്കുമെന്നും വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
ഉക്രെയ്നിലെ ഖേഴ്സണിൽ ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. ഇവർക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകിവരികയാണ്. ഓപ്പറേഷൻ ഗംഗ അവസാനിച്ചിട്ടില്ലെന്നും ഉക്രെയ്നിൽനിന്നും മടങ്ങാൻ ആഗ്രഹിക്കുന്ന എല്ലാവരെയും സഹായിക്കുമെന്ന് അരിന്ദം ബാഗ്ചി അറിയിച്ചു.
ഉക്രെയ്നിലെ കീവ്, കാർകീവ് എന്നിവിടങ്ങളിൽ നിന്ന് ആയിരക്കണക്കിന് ഇന്ത്യക്കാരെ സർക്കാർ ഇതുവരെ ഒഴിപ്പിച്ചു. ഇന്ത്യയുടെ നയതന്ത്ര ഇടപെടലിനെത്തുടർന്ന് റഷ്യയും ഉക്രെയ്നും ആളുകളെ ഒഴിപ്പിക്കാൻ മാനുഷിക ഇടനാഴി തുറന്നിരുന്നു.
english summary; The government says Indians are still trapped in Ukraine
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.