23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 23, 2024
December 22, 2024
December 22, 2024
December 21, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024

സംസ്ഥാനകോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറിമറിയുന്നു;എ ഗ്രൂപ്പില്‍ നിന്നും ബൈന്നിബഹന്നാനും കൂട്ടരും കെഡി ഗ്രൂപ്പിനോട് അടുക്കുന്നു

പുളിക്കല്‍ സനില്‍രാഘവന്‍
March 4, 2022 2:38 pm

സംസ്ഥാനനിയമസഭാ തെരഞ്ഞെടുപിപനെ തുടര്‍ന്ന് ഉണ്ടായ കനത്ത തോല്‍വിയെ തുടര്‍ന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കെപിസിസി അദ്ധ്യക്ഷനായി കെ.സുധാകരനെയും, പ്രതിപക്ഷനേതാവായി വി.ഡി സതീശനേയും നിയമച്ചതില്‍ സംസ്ഥാനകോണ്‍ഗ്രസില്‍ ഏറെ എതുര്‍പ്പാണ് ഉണ്ടാക്കിയത്.തുടര്‍ന്ന് എ,ഐ ഗ്രൂപ്പുകളില്‍ നിന്നും പലരും സുധാകരനും,സതീശനുമൊപ്പം കൂടി.

എ.ഐ ഗ്രൂപ്പികളില്‍ വില്ലലുണ്ടാക്കുവാന്‍ പുതിയ നേതൃത്വത്തിന് കഴിഞ്ഞു. ഗ്രൂപ്പില്ലെന്നു പറഞാണ് പുതിയ നേതൃത്വത്തെ ചുമതലപ്പെടുത്തിയത്. എന്നാല്‍ അവരും ഗ്രൂപ്പിന്‍റെ ഭാഗമായി.. നേതൃത്വത്തിലേക്ക് കെ സുധാകരനും വിഡി സതീശനും എത്തിയതോടെ പല കാര്യങ്ങളിലും എ, ഐ ഗ്രൂപ്പുകള്‍ ഒന്നിച്ച് നീങ്ങാന്‍ തുടങ്ങി.എന്നാല്‍ മാസങ്ങള്‍ക്കിപ്പുറം കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ വീണ്ടും മാറി മറിയുകയാണ്.

എ ഐ സി സിയുടെ സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായ കെസി വേണുഗോപാലും വിഡി സതീശനും ഒറ്റക്കെട്ടായി നില്‍ക്കുമ്പോള്‍ മറു ചേരിയെ നയിക്കുന്നത് രമേശ് ചെന്നിത്തല- കെ. സുധാകരൻ- കെ. മുരളീധരൻ അച്ചുതണ്ടാണ്.എ, ഐ ധ്രൂവീകരണ കാലത്ത് ഇരുവിഭാഗങ്ങളില്‍ നിന്നുള്ളവരായിരുന്നു കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നതെങ്കില്‍ പുതിയ സാഹചര്യത്തില്‍ ഇരുചേരികളുടേയും അമരക്കാരായി പഴയ ഐ പക്ഷം നേതാക്കളാണ് എന്നതാണ് പ്രത്യേകത

രമേശ് ചെന്നിത്തലയും മുരളീധരനും കെ സുധാകരന് പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ എ പക്ഷത്തെ വലിയൊരു വിഭാഗം കെസി വേണുഗോപാല്‍-സതീശന്‍ പക്ഷത്തേക്ക് ചായാനാണ് നോക്കുന്നത്.അതേസമയം എ ഗ്രൂപ്പിലെ പ്രബല വിഭാഗം ഇപ്പോഴും ഉമ്മന്‍ചാണ്ടിയുടെ കീഴില്‍ തന്നെ അടിയുറച്ച് നിന്ന് നിലവിലെ ബലാബല പരീക്ഷണത്തില്‍ നിന്നും മാറി നില്‍ക്കാനാണ് തീരുമാനിച്ചതെന്നാണ് സൂചന. ആദ്യം സതീശനും കെ സുധാകരനും ഒറ്റക്കെട്ടായിട്ടായിരുന്നു പ്രവർത്തിച്ചിരുന്നത്. എന്നാല്‍ ഈ ഐക്യത്തില്‍ വിള്ളല്‍ വീണതോടെയാണ് കെ പി സി സി പ്രിസഡന്റ് രമേശ് ചെന്നിത്തലയുമായി വീണ്ടും അടുക്കുന്നത്

ഇടക്കാലത്ത് ഐ ഗ്രൂപ്പില്‍ നിന്നും പിരിഞ്ഞ് എ പക്ഷത്തേക്ക് ചായാന്‍ ശ്രമിച്ച കെ മുരളീധരനും പുതിയ സാഹചര്യത്തില്‍ കെ സുധാകരന്‍-ചെന്നിത്തല പക്ഷത്തേക്ക് എത്തി. ദേശീയ തലത്തില്‍ നിന്നും കാര്യങ്ങള്‍ നിയന്ത്രിച്ച് പാർട്ടിയെ കൈപ്പിടിയില്‍ ഒതുക്കാന്‍ കെ സി വേണുഗോപാല്‍ ശ്രമിക്കുന്നുവെന്നാണ് ഇവരുടെ ആരോപണം. അതിനെ ഒന്നിച്ച് എതിർക്കാനാണ് ഇപ്പോഴത്തെ ഈ പുതിയ കൂട്ടുകെട്ടും. ചെന്നിത്തല നയിച്ചിരുന്ന വിശാല ഐ പക്ഷത്തെ പ്രമുഖരെ അണിനിരത്തിയാണ് കെ സുധാകരന്റെ പ്രതിരോധങ്ങള്‍ക്ക് വേണുഗോപാൽ- സതീശൻ കൂട്ടുകെട്ട് മറുതന്ത്രം പണിയുന്നത്

വി.ജെ. പൗലോസ്, വി.എസ്. ശിവകുമാർ, ജോസി സെബാസ്റ്റ്യൻ പഴകുളം മധു, ഹൈബി ഈഡൻ, റോജി എം. ജോൺ തുടങ്ങിയ മുൻ ഐ പക്ഷക്കാരെല്ലാം കെസി വേണുഗോപാല്‍-സതീശന്‍ പക്ഷത്താണ്. എ പക്ഷത്തെ ബെന്നി ബഹ്നാൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ടി. സിദ്ദിക്ക്, പാലോട് രവി തുടങ്ങിയവരാണ് ഈ ചേരിയിലേക്ക് വന്നവർ. ടി.എൻ. പ്രതാപൻ, എം.കെ. രാഘവൻ, ആന്‍റോ ആന്‍റണി എന്നിവരുടെ പിന്തുണയും ഇവർക്കുണ്ട്. എംപിമാരുടെ പരാതിയിലാണ് പുനഃസംഘടന നിർത്തിവെച്ചത് എന്നതും ശ്രദ്ധേയമാണ്. അതേസമയം, എംഎം ഹസന്‍, പിസി വിഷ്ണുനാഥ്, കെസി ജോസഫ്, ഷാഫി പറമ്പില്‍ എന്നിവർ ഇപ്പോഴം പഴ എ ഗ്രൂപ്പില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണ്. വിഎസ് ശിവകുമാറും പഴകുളം മധുവു അടക്കമുള്ളവർ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയില്‍ കൂടിക്കാഴ്ച നടത്തിയപ്പോഴായിരുന്നു ഗ്രൂപ്പ് യോഗമെന്ന സംശയത്തില്‍ കെ പി സി സി പ്രസിഡന്റ് അന്വേഷിക്കാന്‍ ആളെ വിട്ടത്. യോഗവും അന്വേഷണവും ഇരുപക്ഷവും തള്ളുന്നുണ്ടെങ്കിലും പാർട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന യോഗം നടന്നു എന്ന് തന്നെയാണ്

എം. ലിജു, ഡി. സുഗതൻ, മാത്യു കുഴൽനാടൻ, ആർ. ചന്ദ്രശേഖരൻ, ജയന്ത് തുടങ്ങിയവരാണ് സുധാകരനൊപ്പമുള്ളത്.ഐ ഗ്രൂപ്പുമായി തെറ്റിപിരിയാൻ ഉമ്മൻ ചാണ്ടിയിൽ സമ്മർദ്ദം ചെലുത്തി എ ഗ്രപ്പിലെ ഒരു വിഭാഗം രംഗത്ത് സജീവമമാണ് . കെ പി സിസി അധ്യക്ഷൻ കെ സുധാകരനും രമേശ് ചെന്നിത്തലയും ഒരുമിച്ച് പ്രവർത്തിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ബെന്നി ബെഹന്നാന്റെ നേതൃത്വത്തിലാണ് എ ഗ്രൂപ്പിൽ പാളത്തിൽ പട തുടങ്ങുന്നത്. ചെന്നിത്തലയുമായി ഉമ്മൻ ചാണ്ടി അടുപ്പത്തിലാണ്. ഈ സാഹചര്യം ഗ്രൂപ്പിന് ഗുണം ചെയ്യില്ലെന്നാണ് ബെന്നിയുടെ നിലപാട്. കോഴിക്കോട്ടെ എംപി എംകെ രാഘവനും ഈ പക്ഷത്താണ്.എ ഗ്രൂപ്പിൽ നിന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ നേരത്തെ തെറ്റി പിരിഞ്ഞിരുന്നു. സുധാകരനൊപ്പമാണ് തിരുവഞ്ചൂർ. ഈ സാഹചര്യത്തിൽ താനാണ് എ ഗ്രൂപ്പിലെ രണ്ടാമനെന്ന് ബെന്നി പറയുന്നു

ഭാവിയിൽ കെപിസിസി അധ്യക്ഷനാകാൻ കെസി വേണുഗോപാൽ‑വിഡി സതീശൻ ഗ്രൂപ്പിന്റെ പിന്തുണ ഉറപ്പിക്കാനാണ് ബെന്നിയുടെ നീക്കം. പുനഃസംഘടന അട്ടിമറിക്കാൻ ഹൈക്കമാണ്ടിന് കത്തെഴുതിയ നാലു പേരിൽ രണ്ടു പേർ ബെന്നിയും രാഘവനുമാണ്. ഹൈബി ഈഡനും ടി എൻ പ്രതാപനുമായിരുന്നു മറ്റു രണ്ടു പേർ. ഇതിൽ പ്രതാപനും പഴയ എ ഗ്രൂപ്പുകാരനാണ്. പുതിയ സമാവാക്യങ്ങൾ കോൺഗ്രസിൽ ഉണ്ടാകുന്നതിന്റെ സൂചനയാണ് ഇത്. എറണാകുളത്തെ മുഴുവൻ നേതാക്കളും കെസി പക്ഷത്തേക്ക് ചായുന്നുണ്ട്. എ ഗ്രൂപ്പിനെ മൊത്തത്തിൽ കെസിയോട് അടുപ്പിച്ച് ഐയെ ദുർബ്ബലമാക്കുകയാണ് ബെന്നിയുടെ ദൗത്യം. ഇതിന് പക്ഷേ ഉമ്മൻ ചാണ്ടി അനുകൂലമല്ല. സുധാകരനൊപ്പം ചേർന്ന് നിൽക്കാനാണ് ഉമ്മൻ ചാണ്ടിയുടെ തീരുമാനം. ഗ്രൂപ്പ് പ്രവർത്തനം ഈ ഘട്ടത്തിൽ പാർട്ടിയെ നശിപ്പിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയത്തിന് വേണ്ടി സുധാകരന് പിന്തുണ കൊടുക്കണമെന്നതാണ് ഉമ്മൻ ചാണ്ടിയുടെ നിലപാട്. ഇത് ബെന്നിയും കൂട്ടരും അംഗീകരിക്കില്ല. അങ്ങനെ വന്നാൽ സമ്മർദ്ദത്തിന് വഴങ്ങി ഉമ്മൻ ചാണ്ടി മൗനത്തിലാകാൻ സാധ്യത ഏറെയാണ്. അത് വിഡി-കെസി ഗ്രൂപ്പിന് കരുത്താകും.സംഘടനാ തെരഞ്ഞെടുപ്പിലൂടെ കെപിസിസിയുടെ തലപ്പത്ത് എത്തുകയാണ് ബെന്നിയുടെ ലക്ഷ്യം. കോൺഗ്രസിൽ പുതിയ നേതൃത്വം വന്നശേഷം പൊതുകാര്യങ്ങളിൽ ഐ ഗ്രൂപ്പിനൊപ്പം ഒരുമിച്ചു നീങ്ങിയിരുന്നെങ്കിലും ഇനി സ്വന്തം വഴി വേണമെന്നാണ് ബെന്നിയുടെ പക്ഷം

കെ.മുരളീധരനെ ഒപ്പം നിർത്തിയും കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ കൂടെ കൂട്ടിയും രമേശ് ചെന്നിത്തല ഐ ഗ്രൂപ്പിനെ പഴയ പ്രതാപത്തിലേക്കെത്തിക്കാൻ ശ്രമം തുടങ്ങുന്നുവെന്നാണ് ബെന്നി പറയുന്നത്. ചില കാര്യങ്ങളിൽ ഏകാഭിപ്രായമുണ്ടായിരുന്നെങ്കിലും ഒരുമിച്ചു പോകാമെന്നു വാക്കു കൊടുത്തിട്ടില്ലെന്ന് എ ഗ്രൂപ്പിലെ ബെന്നി പക്ഷക്കാർ പറയുന്നു.പാർലമെന്ററി പാർട്ടിയിൽ ഐ ഗ്രൂപ്പിനുള്ള മുൻതൂക്കം മനസ്സിലാക്കി രമേശ് ചെന്നിത്തലയെയാണു പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് എ ഗ്രൂപ്പ് പരസ്യമായി പിന്തുണച്ചത്. ഒരു പേരും നിർദ്ദേശിക്കുന്നില്ലെന്നു ഹൈക്കമാൻഡ് വ്യക്തമാക്കിയ സാഹചര്യത്തിലായിരുന്നു ഇത്

എന്നാൽ അപ്രതീക്ഷിതമായി വി.ഡി.സതീശൻ ഹൈക്കമാൻഡ് പിന്തുണയോടെ ആ സ്ഥാനത്ത് എത്തി. കെപിസിസിയിൽ സുധാകരനും വന്നു. എന്നാൽ സുധാകരനും ചെന്നിത്തലയും അടുത്തു. ഉമ്മൻ ചാണ്ടിയും ഇതിനെ പിന്തുണച്ചു. ഇതോടെയാണ് പുനഃസംഘടനയിൽ അടക്കം തർക്കം പുതിയ തലത്തിലെത്തുന്നത്. വിഡിയും സുധാകരനും അകലുകയും ചെയ്തു. ഹൈക്കമാണ്ടിലേക്ക് കത്തെഴുതുന്നതു വരെ കാര്യങ്ങളെത്തിച്ചു.ഈ സാഹചര്യത്തിൽ ഡിസിസി പുനഃസംഘടനാ പ്രക്രിയയിൽ തങ്ങളെ ഇരുട്ടിൽ നിർത്തുന്നുവെന്ന വികാരം എ ഗ്രൂപ്പിൽ ആളിക്കത്തിക്കാനാണ് ബെന്നിയുടെ ശ്രമം. ഐ ഗ്രൂപ്പ് കെപിസിസി നേതൃത്വത്തോട് കൂടുതൽ അടുക്കുന്നുവെന്നും പുനഃസംഘടനയിൽ അതു പ്രതിഫലിക്കുമെന്നും അവർ കരുതുന്നു

ഐയിൽ മേധാവിത്വം നേടാൻ ശ്രമിക്കുന്ന കെ.സി.വേണുഗോപാലും വി.ഡി.സതീശനുമാണ് ചെന്നിത്തലയുടെ എതിർപക്ഷത്ത്. അതുകൊണ്ട് തന്നെ അവർക്കൊപ്പം ചേർന്ന് സുധാകരനേയും ചെന്നിത്തലയേയും തകർക്കാനാണ് നീക്കം

അതിനിടെ കോൺഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഉയർന്ന തർക്കങ്ങളിൽ സംസ്ഥാനതലത്തിൽ അഭിപ്രായൈക്യത്തിനുള്ള നീക്കങ്ങൾ ആയതോടെ ഹൈക്കമാൻഡും അയഞ്ഞു. പുനഃസംഘടന നിർത്തിവയ്‌ക്കേണ്ടതില്ല, തർക്കങ്ങൾ തീർത്ത ശേഷം പട്ടിക ഇറക്കാമെന്ന സന്ദേശം സംസ്ഥാന നേതൃത്വത്തിനു നൽകിയിരിക്കുന്നു.

Eng­lish Sum­ma­ry: The group equa­tions in the State Con­gress are reversed;Bynnibahnan and co from Group A approach the KD Group

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.