15 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 28, 2025
March 27, 2025
March 17, 2025
February 8, 2025
January 16, 2025
December 31, 2024
December 27, 2024
December 23, 2024
November 16, 2024
November 5, 2024

സണ്ണി ലിയോണിക്കെതിരെ വഞ്ചന കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു

Janayugom Webdesk
കൊച്ചി
November 16, 2022 12:47 pm

സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട് നടി സണ്ണി ലിയോണിക്കെതിരെ രജിസ്റ്റര്‍ ചെയ്ത വിശ്വാസ വഞ്ചന കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവിശ്യപ്പെട്ട് സണ്ണി ലിയോണി നല്‍കിയ ഹര്‍ജി കോടതി പരിഗണിക്കുകയായിരുന്നു. 

2019 ഫെബ്രുവരിയല്‍ കൊച്ചിയിലെ വാലന്റൈന്‍സ് ഡേ പരിപാടിയില്‍ പങ്കെടുക്കാമെന്ന് പറഞ്ഞ് കരാര്‍ ഉണ്ടാക്കുകയും പണം കൈപ്പറ്റി വഞ്ചിക്കുകയും ചെയ്തെന്നാണ് കേസ്. പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദിന്റെ പരാതിയിലാണ് സണ്ണി ലിയോണി അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തത്. സംഭവത്തില്‍ എറണണാകുളം ക്രൈം ബ്രാഞ്ച് എടുത്ത കേസ് റദ്ദാക്കണമെന്നാണ് സണ്ണി ലിയോണ്‍ ഹര്‍ജിയില്‍ ആവിശ്യപ്പെട്ടത്.

വിശ്വാസ വഞ്ചന നടത്തിയത് സംഘാടകരാണെന്നുമാണ് താരത്തിന്റെ വാദം. പരിപാടിയില്‍ പങ്കെടുക്കാന്‍ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് പിന്മാറുകയും. പരിപാടി അവതരിപ്പിക്കാന്‍ കൊച്ചിയില്‍ എത്തിയെങ്കിലും കരാര്‍ പാലിക്കാന്‍ സംഘടകര്‍ക്കായില്ലെന്നും സണ്ണി ലിയോണി പറയുന്നു. സണ്ണി ലിയോണിയും ഭര്‍ത്താവ് ഡാനിയല്‍ വെബറും അടക്കം മൂന്ന് പേരാണ് ഹര്‍ജി നല്‍കിയത്.

Eng­lish Summary:The High Court stayed the cheat­ing case against Sun­ny Leone
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.