23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 21, 2024
December 21, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

നടിയെ ആക്രമിച്ച കേസ്; ക്രൈം ബ്രാഞ്ചിന്റെ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

Janayugom Webdesk
കൊച്ചി
June 3, 2022 9:28 am

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് സമയം നീട്ടിച്ചോദിച്ചുള്ള ക്രൈം ബ്രാഞ്ച് ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. തുടരഅന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസത്തെ സമയം വേണമെന്ന് ക്രൈം ബ്രാഞ്ചിന്റെ ആവിശ്യം. മൊബൈൽ ഡാറ്റാ കാർഡിൻ്റെ ഫോറൻസിക് പരിശോധനാ ലഭിക്കാനുണ്ടെന്നും അന്വേഷണം ഉടൻ അവസാനിപ്പിക്കാനാവില്ലന്നും സർക്കാർ അറിയിച്ചിരുന്നു. കേസില്‍ എട്ടാം പ്രതിയായിട്ടുള്ള ദിലീപിന്‍റെ പക്കൽ നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ ഉണ്ടെന്നും പ്രോസിക്യൂഷൻ പറയുന്നത്.

എന്നാൽ ഇക്കാര്യം നിഷേധിച്ച ദിലീപ് അന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു. ഫോണുകളിൽ നിന്നും ഡേറ്റ വീണ്ടെടുക്കാനുള്ളതിനാൽ അന്വേഷണത്തിന് കൂടുതൽ സമയം ആവശ്യമാണെന്ന് പ്രോസിക്യൂഷൻ കോടതിയില്‍ വ്യക്തമാക്കി. അന്വേഷണം പൂർത്തിയാക്കാൻ സമയം നീട്ടി നൽകണമെന്ന് അതിജീവിതയും ആവശ്യപ്പെട്ടിരുന്നു.

Eng­lish Summary:The High Court today passed judg­ment on a peti­tion filed by the Crime Branch in acter­ess case
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.