20 January 2026, Tuesday

Related news

January 15, 2026
January 14, 2026
January 13, 2026
January 11, 2026
January 11, 2026
January 8, 2026
January 7, 2026
January 7, 2026
December 27, 2025
December 27, 2025

ഹിറ്റുകൾ തുടരും; ഹാട്രിക്ക് അടിക്കാൻ ആസിഫ് അലി; “സർക്കീട്ട്” നാളെ മുതൽ

Janayugom Webdesk
May 7, 2025 7:01 pm

മലയാളി പ്രേക്ഷകരുടെ പ്രിയതാരം ആസിഫ് അലി നായകനാകുന്ന ഫീൽ ഗുഡ് ഫാമിലി എന്റെർറ്റൈനർ “സർക്കീട്ട്” നാളെ റിലീസിന് ഒരുങ്ങുന്നു. കിഷ്കിന്ധാകാണ്ഡം, രേഖാചിത്രം എന്നീ ചിത്രങ്ങൾക്ക് ശേഷം ഹാട്രിക്ക് ഹിറ്റടിക്കാൻ ആസിഫ് അലി പ്രേക്ഷകരിലേക്കെത്തുകയാണ്. കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളായി കിഷ്കിന്ധാ കാണ്ഡം, രേഖാചിത്രം എന്നീ ബ്ലോക്ക് ബസ്റ്റർ സിനിമകൾക്ക് ശേഷം ആസിഫ് അലി നായകനാകുന്ന ‘സർക്കീട്ട്’ ഏറെ പ്രതീക്ഷകൾ സമ്മാനിക്കുന്ന സിനിമയാണ്. മാത്രമല്ല കഴിഞ്ഞ വർഷങ്ങളിൽ 2018, തലവൻ എന്നീ മെഗാ ഹിറ്റുകളിലും ആസിഫ് അലിയുടെ കരിയർ ഗ്രാഫിലുണ്ട്. മികച്ച അഭിപ്രായത്തോടെ പ്രേക്ഷകർ ഏറ്റെടുത്ത പൊൻമാൻ എന്ന ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസ് വിത്ത് ആക്ഷൻ ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത്, ഫ്ളോറിൻ ഡൊമിനിക്ക് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണിത്. താമർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന സർക്കീട്ടിൽ ബാലതാരം ഒർഹാനും പ്രധാന വേഷം ചെയ്യുന്നു. ചിത്രത്തിന്റെ പോസ്റ്ററുകളും പാട്ടുകളും ട്രെയ്‌ലറും ഇതിനോടകം തന്നെ സോഷ്യൽമീഡിയ ട്രെൻഡിംഗ് ആയി മാറിയിരിക്കുകയാണ്.

പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിച്ച ‘ആയിരത്തൊന്നു നുണകൾ’ എന്ന ചിത്രത്തിന് ശേഷം താമർ ഒരുക്കുന്ന സർക്കീട്ടിൽ ദിവ്യ പ്രഭയാണ് നായികാ വേഷം ചെയ്യുന്നത്. പൂര്‍ണ്ണമായും ഗള്‍ഫ് രാജ്യങ്ങളിൽ ചിത്രീകരിച്ച ‘സർക്കീട്ട്’, യുഎഇ, ഷാര്‍ജ, റാസല്‍ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലായി 40 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. അടുത്തിടെ ത്രില്ലർ ചിത്രങ്ങളിലൂടെ സൂപ്പർ വിജയങ്ങൾ സ്വന്തമാക്കിയ ആസിഫ് അലി, സർക്കീട്ടിലൂടെ ഒരു ഫീൽ ഗുഡ് ഫാമിലി ഡ്രാമയുമായാണ് എത്തുന്നത്. ആസിഫ് അലി, ബാലതാരം ഓര്‍ഹാന്‍ എന്നിവരെ കൂടാതെ ദിവ്യ പ്രഭ, ദീപക് പറമ്പോള്‍, രമ്യ സുരേഷ്, പ്രശാന്ത് അലക്‌സാണ്ടര്‍, സ്വാതിദാസ് പ്രഭു, സുധീഷ് സ്കറിയ, ഗോപന്‍ അടാട്ട്, സിന്‍സ് ഷാന്‍, പ്രവീൺ റാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗംഭീര പ്രേക്ഷക- നിരൂപക ശ്രദ്ധ നേടിയ താമറിന്റെ ആദ്യ ചിത്രം ‘ആയിരത്തിയൊന്നു നുണകൾ’ നേരിട്ടുള്ള ഒടിടി റിലീസായി സോണി ലൈവിലാണ് സ്ട്രീം ചെയ്തത്. അതിനൊപ്പം അന്താരാഷ്ട്ര ചലച്ചിത്രോത്സവമായ ഐ.എഫ്.എഫ്.കെയില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.

ഛായാഗ്രഹണം- അയാസ് ഹസൻ, സംഗീതം- ഗോവിന്ദ് വസന്ത, എഡിറ്റർ- സംഗീത് പ്രതാപ്, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത് കരുണാകരൻ, കലാസംവിധാനം — വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം — ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് — സുധി, ലൈൻ പ്രൊഡക്ഷൻ — റഹിം പിഎംകെ, സിങ്ക് സൗണ്ട്- വൈശാഖ്, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, പോസ്റ്റർ ഡിസൈൻ- ഇല്ലുമിനാർട്ടിസ്റ്റ്, സ്റ്റിൽസ്- എസ്‌ബികെ ഷുഹൈബ്.

Kerala State - Students Savings Scheme

TOP NEWS

January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 19, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.