കുരങ്ങന്‍മാര്‍ കൃഷികള്‍ നശിപ്പിക്കുന്നത് തടയാന്‍ മാര്‍ഗമില്ലെന്ന് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അറിയിച്ച സാഹചര്യത്തില്‍ കൃഷി നാശമുണ്ടാകുന്ന കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ വനംവകുപ്പിന് ബാധ്യതയുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷന്‍. 1980ലെ നിയമപ്രകാരം വന്യജീവി ആക്രമണം കാരണം നഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് അടിയന്തിര തീരുമാനമെടുക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു.
സ്വീകരിച്ച നടപടികള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ രണ്ടു മാസത്തിനകം കമ്മീഷനെ അറിയിക്കണം. 2018 ഓഗസ്റ്റ് 29 ന് ഇതേ വിഷയത്തില്‍ കമ്മീഷന്‍ ഉത്തരവ് പാസാക്കിയിരുന്നെങ്കിലും അതില്‍ നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് പരാതിക്കാരനായ തലയാട് സ്വദേശി ബാലന്‍ കാരമേല്‍ വീണ്ടും കമ്മീഷനെ സമീപിക്കുകയായിരുന്നു. കാര്‍ഷിക വിളകള്‍ കാട്ടുമൃഗങ്ങള്‍ നശിപ്പിക്കുന്നത് തടയാന്‍ വൈദ്യുതി വേലി നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും കുരങ്ങന്‍മാര്‍ മരങ്ങളിലൂടെ സഞ്ചരിക്കുന്നതിനാല്‍ നിയന്ത്രിക്കാന്‍ കഴിയില്ലെന്ന്ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കമ്മീഷനെ അറിയിച്ചു.
English summary; The Human Rights Commission has asked the forest department to pay compensation if monkeys destroy crops
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.