10 January 2026, Saturday

Related news

January 8, 2026
January 8, 2026
January 2, 2026
December 28, 2025
December 27, 2025
December 22, 2025
December 16, 2025
December 1, 2025
November 27, 2025
November 25, 2025

ആർഎസ്എസിനെതിരെ കുറിപ്പെ‍ഴുതി യുവാവ് ജീവനൊടുക്കിയ സംഭവം; വീഡിയോ മരണമൊ‍ഴി പുറത്ത്

Janayugom Webdesk
October 15, 2025 7:40 pm

ആർഎസ്എസ് ക്യാമ്പിൽ പീഡനത്തിനിരയായി എന്ന് പോസ്റ്റിട്ട ശേഷം ആത്മഹത്യ ചെയ്ത ആർഎസ്എസ് പ്രവർത്തകനായ യുവാവിന്റെ വീഡിയോ മരണമൊ‍ഴി പുറത്ത്. തന്നെ കുട്ടിക്കാലത്ത് പീഡനത്തിനിരയാക്കിയ ആളുടെ പേര് സഹിതം വെളിപ്പെടുത്തുന്ന മൊ‍ഴിയാണ് യുവാവിന്‍റെ ഇൻസ്റ്റഗ്രാം പേജിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഒരിക്കലും ആർഎസ്എസുകാരുമായി ഇടപെഴകരുതെന്നും സോ-കോൾഡ് സംഗികൾ ആയ അവർ പീഡകരാണെന്നും ആത്മഹത്യ കുറിപ്പിന് സമാനമായി വീഡിയോ മരണമൊ‍ഴിയിലും പറയുന്നുണ്ട്.
അവരുടെ ഐടിസി ക്യാമ്പുകളിലും ഒടിസി ക്യാമ്പുകളിലും വെച്ച് താൻ മാനസികമായും, ശാരീരികമായും, ലൈംഗികമായും പീഡനം അനുഭവിച്ചിട്ടുണ്ടെന്നും വീഡിയോയിൽ വെളിപ്പെടുത്തുന്നുണ്ട്. അവർ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നുണ്ടെന്നും, പലരും അത് തുറന്നു പറയാത്തതാണെന്നും യുവാവ് പറയുന്നു. ഇൻസ്റ്റഗ്രാമിൽ ഷെഡ്യൂൾ ചെയ്ത് വച്ച വീഡിയോയാണ് അപ്ലോഡ് ആയതെന്നാണ് കരുതുന്നത്.ചെറുപ്രായത്തിലേ വീടിനടുത്തുള്ള ഒരാൾ തന്നെ തുടർച്ചയായി ലൈംഗികമായി പീഡിപ്പിക്കുന്നുണ്ടായിരുന്നു എന്നും വീഡിയോയിൽ വെളിപ്പെടുത്തലുണ്ട്. എല്ലാവരും കണ്ണൻ എന്നു വിളിക്കുന്ന നിതീഷ് മുരളീധരൻ എന്നയാളാണ് തന്നെ പീഡിപ്പിച്ച ആളുടെ പേരെന്നും ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ യുവാവ് നടത്തിയിട്ടുണ്ട്.

നിരന്തര പീഡനത്തെ തുടർന്ന് ഒസിഡി രോഗിയായെന്നും, ഒസിഡിക്കായി തെറാപ്പിയും, കഴിഞ്ഞ ആറു മാസമായി ആന്റി ഡിപ്രസന്റ്സ് അടക്കം മൊത്തം ഏഴു കൂട്ടം ഗുളികകൾ താൻ ക‍ഴിക്കുന്നുണ്ടെന്നും വീഡിയോയിൽ പറയുന്നുണ്ട്. തന്നെ അബ്യൂസ് ചെയ്ത ആള്‍ വിവാഹം കഴിച്ച് സുഖമായി ജീവിക്കുകയാണെന്നും യുവാവ് പറയുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.