9 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 7, 2025
April 4, 2025
April 2, 2025
March 27, 2025
March 25, 2025
March 24, 2025
March 24, 2025
March 21, 2025
March 18, 2025
March 17, 2025

ആൺ മക്കളെ കേസിൽ കുടുക്കി അഞ്ച് ലക്ഷം ആവശ്യപ്പെട്ട സംഭവം: കൂടുതൽ അന്വേഷണം വേണമെന്ന് ഹൈക്കോടതി

Janayugom Webdesk
കൊച്ചി
November 17, 2021 8:47 pm

നാടുവിട്ട പെൺമക്കളെ കണ്ടെത്തിയ ശേഷം, അവരെ പീഡിപ്പിച്ചെന്ന പേരിൽ ആൺമക്കളെ കേസിൽ കുടുക്കുകയും ഇവരെ രക്ഷപ്പെടുത്താൻ അഞ്ച് ലക്ഷം രൂപ പൊലീസ് കൈക്കൂലി ആവശ്യപ്പെടുകയും ചെയ്ത സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. കൈക്കൂലി ആവശ്യപ്പെട്ടതിന് വ്യക്തമായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി മുദ്ര വെച്ച കവറിൽ സർക്കാർ നൽകിയ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രെൻറ ഉത്തരവ്. സാഹചര്യ തെളിവുകൾ മാത്രമുള്ള കേസിൽ കൂടുതൽ അന്വേഷണം നടത്താതെ സർക്കാർ എങ്ങനെയാണ് തെളിവില്ലെന്ന് നിഗമനത്തിലെത്തിയതെന്നും കോടതി ആരാഞ്ഞു.
എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ വിനോദ് കൃഷ്ണ അഞ്ചു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന മാധ്യമ വാർത്തയെ തുടർന്ന് സ്വമേധയാ സ്വീകരിച്ച ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. 

വിനോദ് കൃഷ്ണ ഇപ്പോൾ സസ്പെൻഷനിലാണ്. െകാച്ചിയിൽ ചെരിപ്പു കച്ചവടം നടത്തുന്ന ദൽഹി സ്വദേശികളായ ദമ്പതികളുടെ അഞ്ചു മക്കളിൽ നാടു വിട്ട രണ്ടു പെൺമക്കളെ ദൽഹി പൊലീസിെൻറ സഹായത്തോടെ കണ്ടെത്തിയിരുന്നു. ഇവരിൽ 19 വയസുള്ള മൂത്ത കുട്ടിയെ പീഡിപ്പിച്ചെന്ന് കണ്ടെത്തിയയാളെ പിടികൂടുകയും ചെയ്തു. കേരളത്തിൽ നിന്ന് പൊലീസെത്തി കുട്ടികളെയും പ്രതിയെയും നാട്ടിലെത്തിച്ചു. എന്നാൽ, നാട്ടിലെത്തിച്ച പെൺകുട്ടികളെ പൊലീസ് ചിൽഡ്രൻസ് ഹോമിലാക്കി. തന്നെ രണ്ടു സഹോദരന്മാർ പീഡിപ്പിച്ചിട്ടുണ്ടെന്ന് 19 കാരി മൊഴി നൽകിയതോടെ ഇവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. 

ആൺമക്കളെ കേസിൽ നിന്ന് ഒഴിവാക്കാൻ എ.എസ്.ഐ അഞ്ചു ലക്ഷം രൂപ ചോദിച്ചെന്ന മാതാപിതാക്കളുടെ ആരോപണമാണ് വാർത്തയായത്. അന്വേഷണത്തിനായി പൊലീസുകാരെ ദൽഹിയിൽ കൊണ്ടുപോകാൻ 95,500 രൂപ ചെലവിട്ടെന്ന് പരാതിക്കാർ അറിയിച്ചതായി അഭിഭാഷകൻ വ്യക്തമാക്കി. പരാതിക്കാരോട് അഞ്ചു ലക്ഷം രൂപ ചോദിച്ചാൽ കിട്ടുമെന്ന് പൊലീസ് കരുതിയിട്ടുണ്ടാവുമെന്ന് കോടതി നിരീക്ഷിച്ചു. എ.എസ്.ഐയടക്കമുള്ള പൊലീസ് സംഘം ഇവരുടെ നിയന്ത്രണച്ചുമതലയുള്ള ഉദ്യോഗസ്ഥെൻറ അറിവോടെയാണോ ദൽഹിയിൽ പോയതെന്ന് അറിയിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. പരാതിക്കാരുടെ ചെലവിൽ ദൽഹിയിൽ പോയതിന് പൊലീസുകാരോടു വിശദീകരണം തേടിയിട്ടുണ്ടെന്നും ഇതിനു മറുപടി ലഭിക്കുന്ന മുറക്ക് നടപടിയെടുക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.

ENGLISH SUMMARY:Five lakh in case of sons caught in high court case: HC seeks fur­ther probe
You may also like this video

YouTube video player

TOP NEWS

April 9, 2025
April 9, 2025
April 9, 2025
April 9, 2025
April 9, 2025
April 9, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.