29 December 2025, Monday

Related news

August 8, 2025
May 5, 2025
March 27, 2025
March 4, 2025
February 15, 2025
February 7, 2025
January 18, 2025
November 28, 2024
April 8, 2024
April 1, 2024

ആദായനികുതി ബില്‍ പിന്‍വലിച്ചു

Janayugom Webdesk
ന്യൂഡൽഹി
August 8, 2025 10:54 pm

2025 ലെ ആദായനികുതി ബിൽ കേന്ദ്രം പിൻവലിച്ചു. പുതിയ പതിപ്പ് 11ന് പുറത്തിറക്കും. ആറ് പതിറ്റാണ്ട് പഴക്കമുള്ള 1961 ലെ ആദായനികുതി നിയമത്തിന് പകരമായി ഈ വർഷം അവതരിപ്പിച്ച ബില്ലാണ് പിൻവലിച്ചത്. കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്.
ഫെബ്രുവരി 13നാണ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കായി വിട്ടു. ജൂലൈ 21ന് സെലക്ട് കമ്മിറ്റി ലോക്‌സഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ബില്ലിലെ പോരായ്കകള്‍ ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ട് പരിഗണിച്ച് ബില്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. പുതിയ ബില്‍ സമയബന്ധിതമായി അവതരിപ്പിക്കുമെന്ന് നിര്‍മ്മല പറഞ്ഞു, 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.