പലസ്തീനിലെ ഇന്ത്യൻ അംബാസിഡർ മുകുൾ ആര്യയെ മരിച്ച നിലയിൽ കണ്ടെത്തി. റമല്ലയിലെ എംബസിയുടെ ആസ്ഥാനത്താണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിദേശകാര്യമന്ത്രി എസ് ജയശങ്കർ മരണം ട്വിറ്ററീലൂടെ അറിയിച്ചത്. മികച്ച ഉദ്യോഗസ്ഥനായിരുന്ന മുകുൾ ആര്യയുടെ മരണ വാർത്ത ഞെട്ടിച്ചെന്ന് അദ്ദേഹം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത അനുസ്മരണ കുറിപ്പിൽ വ്യക്തമാക്കി.
നേരത്തെ വിദേശകാര്യ മന്ത്രാലയത്തിൽ പ്രവർത്തിച്ചിട്ടുള്ള മുകുൾ പാരിസിൽ യുനൊസ്കോയിലെ ഇന്ത്യൻ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു. കാബൂളിലും മോസ്ക്കോയിലും ഇന്ത്യൻ എംബസിയിൽ ജോലി ചെയ്തിട്ടുണ്ട്. ഡൽഹി സർവകലാശാലയിലും ജെഎൻയുവിലും സാമ്പത്തിക ശാസ്ത്രം പഠിച്ച ശേഷം 2008ലാണ് അദ്ദേഹം വിദേശകാര്യ സർവീസിൽ ചേർന്നത്. ഡൽഹി സ്വദേശിയാണ്. മരണ കാരണമോ മറ്റ് വിവരങ്ങളോ ഇതുവരെ പുറത്തു വന്നിട്ടില്ല. പലസ്തീൻ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു.
English Summary:The Indian Ambassador of Palestine is found dead
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.